മണിയാര്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു; ജില്ലാ കളക്ടറുടെ ജാഗ്രതാ മുന്നറിയിപ്പ്
പത്തനംതിട്ട: മഴ കനത്തതോടെ പത്തനംതിട്ടയിലെ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. അഞ്ച് ഷട്ടറുകളാണു തുറന്നത്. പമ്പ നദിയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.