ക​ന​ത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഞാ​യ​റാ​ഴ്ച​വ​രെ അ​ട​ച്ചു

നെടുമ്പാശേരി: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്നു കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഞാ​യ​റാ​ഴ്ച​വ​രെ അ​ട​ച്ചു. റ​ണ്‍​വെ​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ലാ​ണ് വി​മാന​ത്താ​വ​ളം അ​ട​ച്ച​ത്. മ​ഴ മാ​റി​യാ​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സി​യാ​ല്‍​സ അ​ധി​കൃ​ത​ര്‍‌ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കാ​തെ മൂ​ന്നു വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ട്ടി​രു​ന്നു. ദു​ബാ​യി​ല്‍​നി​ന്ന് എ​ത്തി​യ എ​മി​റേ​റ്റ്സ് എ​യ​ര്‍​ലൈ​ന്‍​സ്, അ​ബു​ദാ​ബി​യി​ല്‍​നി​ന്നു വ​ന്ന ഇ​ത്തി​ഹാ​ദ്, ദോ​ഹ​യി​ല്‍​നി​ന്നു​ള്ള ഖ​ത്ത​ര്‍ എ​യ​ര്‍​വെ​യ്സ് വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം വി ​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചു​വി​ട്ട​ത്. ഇ​ന്ന​ലെ പ​ക​ല്‍ സ​മ​യ​ത്തു വി​മാ​ന​ങ്ങ​ള്‍ ത​ട​സ​മി​ല്ലാ​തെ​യി​റ​ങ്ങി.

ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​നി​യും താ​ളം​തെ​റ്റാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ളാ​ണു പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​ത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like