ബ്ലസ് വേൾഡ് മിനിസ്ട്രീസ് ഏകദിന സെമിനാർ തിരുവല്ലയിൽ

തിരുവല്ല: ഭാരതത്തിന്റെ ആത്മീയ ഉണർവിനായി 18 വർഷത്തോളമായി ഉത്തർ പ്രദേശിലെ മൊറാദാബാദ് കേന്ദ്രമാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബ്ലസ് വേൾഡ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ 2019 ജൂൺ 27 വ്യാഴാഴ്ച്ച രാവിലെ 9 മുതൽ രാത്രി 9 വരെ ബിലീവേഴ്സ് ചർച്ച് യൂത്ത് സെൻറർ തിരുവല്ലയിൽ വച്ച് (ഹോട്ടൽ തിലകന് സമീപം) ലൌവ് ഉത്തർപ്രദേശ് ഏകദിന പ്രാർത്ഥനാ സംഗമവും വചന ഘോഷണവും നടത്തപ്പെടുന്നതാണ്.

Pr.അജി ആൻറണി വചനം ശുശ്രൂഷിക്കും.
Pr. ജസ്റ്റിൻ ഹാരിസിന്റെ (ഡയറക്ടർ BMI) നേതൃത്വത്തിൽ അനുഗ്രഹീത ദൈവദാസന്മാർ കോൺഫറൻസിന് നേതൃത്വം നൽകും. രാജ്യത്തിന്റെ അനുഗ്രഹത്തിനായും ദൈവസഭയുടെ ഐക്യതക്കും ഉണർവ്വിനുമായും നടത്തപ്പെടുന്ന ഈ പ്രാർത്ഥനാ സംരംഭത്തിലേക്ക് സഭാ സംഘടനാ വ്യത്യാസമെന്യേ
ഏവർക്കും സ്വാഗതം ചെയ്യുന്നതായി സംഘാടകർ പാസ്റ്റർ.ബ്ലെസൻ ആറംമുള, പാസ്റ്റർ.ജെസ്റ്റിൻ ഹാരിസ് എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.