YPE കോട്ടയം സോണൽ പ്രവർത്തനോത്ഘാടനവും പ്രസിഡന്റിനു സ്വീകരണവും ജൂണ് 30നു

കോട്ടയം : YPE കോട്ടയം സോണിന്റെ 2019-20 വർഷത്തെ പ്രാരംഭ ജനറൽ ബോഡിയോഗവും പ്രവർത്തനോത്ഘാടനവും ജൂൺ മാസം 30 (ഞായറാഴ്ച) 3 മണിക്ക് കോട്ടയം ഹെബ്രോൻ ദൈവ സഭാ ഹാളിൽ വച്ച് നടക്കും. YPE സ്റ്റേറ്റ് സെക്രട്ടറി, ബോർഡ്‌ അംഗങ്ങൾ പങ്കെടുക്കുന്ന മീറ്റിങ്ങിൽ പുതിയതായി ചുമതലയേറ്റ സംസ്ഥാന പ്രസിഡന്റ്‌ പാസ്റ്റർ പി എ ജെറാൾഡിനു കോട്ടയം സോണൽ സ്വീകരണം നൽകും.

post watermark60x60

ഈ സമ്മേളനത്തിലേക്ക് കോട്ടയം സോണിലെ എല്ലാ കർത്തൃദാസന്മാരെയും YPE അംഗങ്ങളെയും ആദരപൂർവം സ്വാഗതം ചെയ്തു കൊള്ളുന്നു എന്ന് സോണൽ കമ്മറ്റിക്കു വേണ്ടി രക്ഷാധികാരി പാസ്റ്റർ ബാബു ഇടിക്കുള, കോർഡിനേറ്റർ ബിനോ ഏലിയാസ്, സെക്രട്ടറി വിനോദ് കുര്യൻ എന്നിവർ അറിയിച്ചു.

-ADVERTISEMENT-

You might also like