എക്സൽ Sing 4 Him ജൂനിയേഴ്സ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഇന്ന്

തിരുവല്ല: ആഗോള തലത്തിലുള്ള 5 മുതൽ 16 വയസ്സ് പ്രായം ഉള്ള കുഞ്ഞുങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് എക്സൽ മീഡിയ ഒരുക്കുന്ന ഓൺലൈൻ ക്രിസ്ത്യൻ മ്യൂസിക് കോൺഡസ്റ്റ് Excel Sing 4 him ജൂനിയേഴ്സ് സീസൺ 2 ഗ്ലാന്റ് ഫിനാലെ ഇന്ന് നടക്കുന്നു.

post watermark60x60

മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി പങ്കെടുത്തു. അവസാന റൗണ്ടിലേക്ക് 27 പേർ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് രാത്രി 9 മണിക്ക് എക്സൽ മ്യൂസിക് മീഡിയ ഫെയ്സ്ബുക്ക് പേജിൽ ഗ്രാന്റ് ഫിനാലെ ലൈവ് കാണാനായി കഴിയും. വിജയികൾക്ക് ക്യാഷ് അവാർഡും മറ്റ് സമ്മാനങ്ങളും ഉണ്ടായിരിക്കും. പെർഫക്റ്റോ മീഡിയയും ലീവിംഗ് മ്യൂസികും ചേർന്നു ഒരുക്കുന്ന പരിപ്പാടിയിൽ പവർ വിഷൻ ടി.വി, ന്യൂ ഹോപ്പ് ടി.വി, ഹോശന്ന റേഡിയോ, ക്രൈസ്തവ എഴുത്തുപുര, എന്നിവർ മീഡിയ പാഡ്ണേഴ്സായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

You might also like