ഭാവന: പ്രതിഫലവിഭജനം | സുസ്സന്ന ബിജു, തൃശൂര്‍

വസാനം അതും സംഭവിക്കുകയാണ്‌. എന്തെന്നോ..? ആയിരമായിരം വിശുദ്ധന്മാർ ‍ കാലാകാലങ്ങളായി കാത്തിരുന്ന പ്രാണപ്രിയന്റെ വരവ്‌.. കർത്താവ്താൻ ‍ ഗംഭീരനാദത്തോടും, പ്രധാന ദൂതന്റെ ശബ്ദത്തോടുംകൂടെ അതാ.. ദൈവത്തിന്റെ കാഹളം മുഴങ്ങുകയാണ്. തനിക്കായ്‌കാത്തിരുന്ന തന്റെ സഭയെ ചേർക്കുവാൻ, ആത്മമണാളൻ സ്വർഗ്ഗത്തിൽ‍നിന്നും ഇറങ്ങിവരികയാണ്. കാത്തിരുന്നവരിൽ ‍ എത്രപേർ‍അതുകേട്ടു..?? നിദ്ര പ്രാപിച്ചവരിൽ‍ എത്രപേർ ‍ഉയർത്തെഴുന്നേറ്റു..?? ശേഷിക്കുന്നവരിൽ ‍ എത്രപേർ രൂപാന്തരം പ്രാപിച്ചു..??

തന്റെ നാമത്തിനുവേണ്ടി വളരെ അധ്വാനിച്ച, തന്റെ വേലക്ക്‌ രക്തസാക്ഷിത്വത്താൽ‍ ആശീർവാദം ചൊല്ലിയ വിശുദ്ധ പൌലൊസിന്റെ വാക്കുകളൾ‍… അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ‍ ചെയ്തത്‌ നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കുന്നതിന്‌ നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്‌ മുൻപാകെ നില്ക്കേണ്ടതാകുന്നു..

അതാ.. ന്യായവിസ്താര സഭ ഇരുന്നു. പുസ്തകങ്ങൾ‍ തുറന്നു. ഈ വർത്തമാനകാലത്തിൽ‍നിന്നുകൊണ്ട്‌ഭാവികാലത്തിലെക്ക്‌,പ്രതിഫലവിഭജനത്തിനായി ഒരുങ്ങിയിരിക്കുന്ന ന്യായാധിപസഭയുടെ മുന്നിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്‌. ഒരു നിമിഷം കാഴ്ചക്കാരായി നമുക്ക്‌ നോക്കി നില്ക്കാം..

വലിയൊരു വെള്ളസിംഹാസനം. അതിൽ‍ഒരുത്തൻ ഇരിക്കുന്നുമുണ്ട്‌.അറുക്കപ്പെട്ട കുഞ്ഞാട്‌. തേജസ്സ്‌ അവനുചുറ്റും മിന്നുന്നു.. കോടാകോടി ദൂതന്മാർ‍ അവനെ പാടിവാഴ്ത്തുന്ന ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെ കേൾക്കുന്നുമുണ്ട്‌. മരിച്ചവർ‍ ആബാലവ്രത്തം സിംഹാസനത്തിനു മുന്പിൽ നില്ക്കുന്നു.

അപരിചിതത്വമോ, പരിഭ്രമമോ… എല്ലാവരുടേയും മുഖത്തു മുന്നിട്ടു നില്ക്കുന്നതു സന്തോഷം തന്നെയാണ്‌. പലരും പുഞ്ചിരിക്കുന്നു. മിക്കവരും സംസാരിക്കുന്നുമുണ്ട്‌. എന്താവും..?? ലഭിക്കാൻ‍പോകുന്ന പ്രതിഫലത്തെക്കുറിച്ചോ, കിരീടത്തിലെ മുത്തുകളെക്കുറിച്ചോ ഒക്കെയാവാം. അല്ലെങ്കിൽ ചിലപ്പോൾ‍ ഭൂമിയിൽ വച്ചുണ്ടായിരുന്ന പരിചയം പുതുക്കുകയാവുമോ.? ?? അതോ ഇനി ചിലപ്പോൾ‍ അടുത്ത സഭയിലെ അച്ചായന്റെയോ അമ്മച്ചിയുടെയൊ കുറ്റമാവുമോ..?? ഹേയ്‌… അതാവില്ല, ഇതു സ്വർഗ്ഗീയ സദസ്സാണല്ലോ…!!

എല്ലാവരുടേയും ആകാംക്ഷക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഒരു ദൂതന്‍ മുന്‍പോട്ടു വരുന്നു. ശുഭ്രവസ്ത്രധാരിയായി.. ദൂതന്റെ കയ്യില്‍ ഒരു പുസ്തകവുമുണ്ട്‌. പുസ്തകം തുറന്നു. ദൂതന്‍ ആദ്യത്തെ പേരുവിളിച്ചു.

ചാക്കോച്ചന്‍….!!

ചാക്കോച്ചന്‍ അറിയാതെ ഒന്നു ഞെട്ടി. തന്നെയാണല്ലോ ആദ്യം വിളിച്ചത്‌.. ചാക്കോച്ചായന്‍ അതിസന്തോഷത്തോടെയും അല്പം പരിഭ്രമത്തോടെയും മുന്‍പോട്ട്‌ ചെന്നു. ആകംക്ഷയോടെമറ്റുള്ളവരെല്ലാം നോക്കിനില്‍ക്കുകയാണ്‌. ആദ്യത്തെ പ്രതിഫലം നല്‍കുകയാണ്‌. എന്താവും..?? ഏങ്ങനെയാവും..??ദൂതന്‍ പുസ്തകത്തില്‍ ഒന്നു കണ്ണോടിച്ചശേഷം ചാക്കോച്ചായന്റെ മുഖത്തേക്ക്‌ നോക്കി. കൊലപാതകം..! നിങ്ങള്‍ കൊലപാതകിയാണ്‌. ചാക്കോച്ചായന്‍ മാത്രമല്ല കേട്ടുനിന്നവരെല്ലാം ഞെട്ടി വിറച്ചു. ” കൊലപാതകമോ..?? ഇല്ല.. ഒരിക്കലുമില്ല.. ഞാന്‍ കൊലപാതകിയല്ല.. ന്യായപ്രമാണത്തിലെ പത്തു കല്പനകലും ക്രിത്യമായി അനുസരിച്ച്‌ ജീവിച്ചവനാണു ഞാന്‍… ഞാന്‍ കൊലപാതകിയല്ല..” ചാക്കോച്ചായന്‍ നിലവിളിച്ചു.

ദൂതന്‍ വിശുദ്ധ വേദപുസ്തകം തുറന്നു. മത്തായിയുടെ സുവിശേഷം 5 : 21 വായിച്ചു കേള്‍പ്പിച്ചു. “കൊല ചെയ്യരുത്‌ എന്നും ആരെങ്കിലും കൊല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകുമെന്നും പൂര്‍വന്മാരോട്‌ അരുളിചയ്തത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോട്‌ പറയുന്നത്‌ സഹോദരനോട്‌ കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്ക്‌ യോഗ്യനാകും. സഹോദരനോട്‌ നിസ്സാരാ എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുന്‍പില്‍ നില്ക്കേണ്ടിവരും. മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിന്‌ യോഗ്യനാകും.”

പ്രക്യിതിയാകുന്ന പുസ്തകം തുറന്നു. ചാക്കോച്ചായന്‍ സഭയില്‍ മാത്രമല്ല,സമൂഹത്തിലും പ്രധാനിയായിരുന്നു.സ്ഥലത്തെ പ്രമാണിയായിരുന്നു. എല്ലാവരാലും മാനിക്കപ്പെട്ടവന്‍. അതുകൊണ്ടുതന്നെ താന്‍ ആരൊക്കെയോ ആണെന്നും മറ്റുള്ളവര്‍ തന്നേക്കാള്‍ നിസ്സാരന്മാര്‍ ആണെന്നും ചാക്കോച്ചായന്‍ കരുതുകയും പറയുകയും പ്രവ്യത്തിക്കയും ചെയ്തിരുന്നു. ദൂതന്‍ വായിച്ചുകേള്‍പ്പിച്ചത്‌ ചാക്കോച്ചായന്‍ മറന്നുപോയിരുന്നുവോ…? അതോ നിസാരമാക്കിയിരുന്നുവോ…?

അടുത്തതായി ദൂതന്‍ വിളിച്ചത്‌ അന്നാമ്മച്ചിയെ ആയിരുന്നു. ദൂതന്‍ ചോദിച്ചു: “അന്നാമ്മച്ചീ, ദൈവനാമമഹത്വത്തിനായി ഭൂമിയില്‍വച്ച്‌ എന്താണ്‌ ചെയ്തിട്ടുള്ളത്..? അന്നാമ്മച്ചി സഭായോഗങ്ങളില്‍ ശക്തിയോടെ പറയുന്ന സാക്ഷ്യം പോലെ, ദൂതനോടും വളരെ സന്തോഷത്തോടെ പറഞ്ഞു: ഞാന്‍ എന്റെ കര്‍ത്താവിനെ വളരെ ഭക്തിയോടെ ആരാധിച്ചിരുന്നു. അനേകദിവസങ്ങള്‍ ഉപവസത്തോടും പ്രാര്‍ത്ഥ്നയോടുംകൂടെ ആയിരുന്നു. എല്ലാ മാസവും മൂന്ന് ദിവസം ഉപവസിക്കുമായിരുന്നു. എല്ലാ ഞായറാഴ്ച്ചയും ഉപവാസത്തോടും പ്രാര്‍ത്ഥ്നയോടുംകൂടെ ആയിരുന്നു. മാത്രമല്ല, അന്നാമ്മച്ചി താന്‍ ഉപവസിച്ച ദിവസങ്ങളുടെ കണക്കുകള്‍വരെ നിരത്തി.

ദൂതന്‍ ഒന്നും മിണ്ടാതെ വിശുദ്ധ വേദപുസ്തകം തുറന്നു.മത്തായിയുടെ സുവിശേഷം 6 : 16 വായിച്ചു കേള്‍പ്പിച്ചു. “ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തിക്കാരെപ്പോലെ വാടിയമുഖം കാണിക്കരുത്. അവര്‍ ഉപവസിക്കുന്നത് മനുഷ്യര്‍ക്കു വിളങ്ങേണ്ടതിന്‌ മുഖം വിരൂപമാക്കുന്നു. നീയോ ഉപവസിക്കുമ്പോള്‍ നിന്റെ ഉപവാസം മനുഷ്യര്‍ക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്‌ വിളങ്ങേണ്ടതിന്‌ തലയില്‍ എണ്ണതേച്ച് മുഖം കഴുകുക.”

പ്രക്രിതിയാകുന്ന പുസ്തകം തുറന്നു. അന്നാമ്മച്ചി പറഞ്ഞതെല്ലാം സത്യമായിരുന്നു. ഭൂമിയില്‍ അന്നാമ്മച്ചി വളരെ ഉപവാസത്തോടും പ്രാര്‍ത്ഥ്നയോടുംകൂടെയാണ്‌ ജീവിച്ചത്. എന്നാല്‍ അന്നാമ്മച്ചിയുടെ ഉപവാസവും പ്രാര്‍ത്ഥ്നയും തന്റെ പിതാവിനു വിളങ്ങുന്നതിനേക്കാല്‍ കൂടുതല്‍ അന്നാമ്മച്ചിക്കുതന്നെ മറ്റുള്ളവര്‍ക്കു മുന്‍പില്‍ വിളങ്ങേണ്ടുന്നതിനായിരുന്നു. മറ്റുള്ളവരുടെ മുന്‍പില്‍ തന്റെ ഭക്തി കാണിക്കുന്നതിലായിരുന്നു താല്പര്യം. കാണുന്നവരോടെല്ലാം തന്റെ ഉപവാസത്തിന്റെ ദിവസങ്ങളുടെ കണക്ക് പറയുക എന്നത് അന്നാമ്മച്ചിയുടെ സന്തോഷം. ഉപവാസത്തിനിടയിലും മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളും കണ്ടെത്താന്‍ അന്നാമ്മച്ചി മുന്‍പിലായിരുന്നു. മാത്രമല്ല തന്നെതന്നെ ഉയര്‍ത്തിപറയുകയായിരുന്നു അന്നാമ്മച്ചിയുടെ മറ്റൊരു സന്തോഷം.

ദൂതന്‍ വായിച്ചു കേള്‍പ്പിച്ച കാര്യങ്ങള്‍ അന്നാമ്മച്ചി വായിച്ചിട്ടില്ലായിരുന്നുവോ…??

അടുത്തതായി ദൂതന്‍ ആരെയാവും വിളിക്കുക..?? മത്തായിച്ചന്‍.!! ദൂതന്റെ ശബ്ദം മുഴങ്ങി.

പുസ്തകത്തില്‍ എഴുതിവച്ചിരുന്നത് ദൂതന്‍ വായിച്ചു. മത്തായിച്ചന്‍ തന്റെ കടമകളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കാത്തയാളാണ്.മത്തായിച്ചന്‍ ഞെട്ടിപ്പോയി. എന്ത്.? ഞാന്‍ എന്റെ കടമകളെല്ലാം നന്നായി ചെയ്തയാളാണ്. ഒന്നുകൂടി നോക്കു. അതു ഞാന്‍ തന്നെയോ എന്ന്. മിക്കവാറും അതു ഫിലിപ്പോച്ചനാവും. ദൂതനു തെറ്റിയതാണെങ്കിലോ?മത്തായിച്ചന്‍ സഭയുടെ കമ്മിറ്റികളിലും മറ്റും വാദിക്കാറുള്ളതുപോലെ ദൂതനോടും വാദിച്ചു. ഞാന്‍ എന്റെ മക്കളെയൊക്കെ വളര്‍ത്തി നല്ല നിലയിലാക്കി, കുടുംബം നന്നായി നോക്കി, സഭയ്ക്കു കൊടുക്കാനുള്ളത് ക്രിത്യമായി കൊടുക്കാറുണ്ടായിരുന്നു. പല സ്ഥലങ്ങളിലും കണ്‍വന്‍ഷെനുകള്‍ നടത്തിയിട്ടുണ്ട്. പള്ളി പണിയാനും സ്ഥലം വങ്ങാനും ഞാനാണ്‌ ഏറ്റവും കൂടുതല്‍ സംഭാവന നല്കിയത്. മത്തായിച്ചന്‍ നിന്നുകിതച്ചു.

എല്ലാം കേട്ടശേഷം ദൂതന്‍ വിശുദ്ധ വേദപുസ്തകം തുറന്നു.മത്തായിയുടെ സുവിശേഷം 15 : 5-9 ഉറക്കെ വായിച്ചു. “നിങ്ങളോ ഒരുത്തന്‍ അപ്പനോട് എങ്കിലും അമ്മയോട് എങ്കിലും നിനക്ക് എന്നാല്‍ ഉപകാരമായി വരേണ്ടത് വഴിപാട് എന്നു പറഞ്ഞാല്‍ അവന്‍ അപ്പനെ ബഹുമാനിക്കേണ്ട എന്നുപറയുന്നു. ഇങ്ങനെ നിങ്ങളുടെ സബ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെദുര്‍ബലമാക്കിയിരിക്കുന്നു. കപടഭക്തിക്കാരേ നിങ്ങളെക്കുറിച്ച് യെശയ്യാവ്: ഈ ജനം അധരംകൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹ്രദയം എന്നെവിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ട് എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു.”

മത്തായിച്ചന്‍ അന്തംവിട്ടു നില്‍ക്കെ പ്രകിതിയാകുന്ന പുസ്തകം തുറക്കപ്പെട്ടു. മത്തായിച്ചന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നു. മത്തായിച്ചന്‍ ചെയ്തു എന്നുപറഞ്ഞതെല്ലാം അച്ചായന് സൌകര്യപ്പെട്ടതു മാത്രമായിരുന്നു. കണ്‍വന്‍ഷനുകള്‍ നടത്തി. സഭാഹാളുകള്‍ പണിയിച്ചു. എല്ലായിടത്തും മത്തായിച്ചന്റെ ന്റെ പേരു ഉയര്‍ത്തപ്പെട്ടിരുന്നു. ദൈവവവ്യവസ്ഥപ്രകാരമായിരുന്നില്ല, തന്റെ വ്യവസ്ഥക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ചായിരുന്നു മത്തായിച്ചന്‍ എല്ലാം ചെയ്തത്. എല്ലാ മാസവും ക്രിത്യമായി അയച്ചുകൊടുക്കേണ്ടുന്ന മണിഓര്‍ഡര്‍ മാത്രമായിരുന്നുവോ, മാതാപിതാക്കളൊടുള്ള സ്നേഹവും ബഹുമാനവും..?? സ്വന്തസഹോദരന്‍ ആഹാരത്തിനായി വിശന്നതും വസ്ത്രത്തിനായി അലഞ്ഞതും മത്തായിച്ചന്‍ കണ്ടില്ലായിരുന്നുവോ..??

അടുത്തതായി ദൂതന്‍ വിളിച്ചത് ദേവസ്യാച്ചനെ ആയിരുന്നു. എന്താ.. എല്ലാവരും പരസ്പരം നോക്കുന്നുണ്ടല്ലോ.. എല്ലവരിലും ഒരു അപരിചിതത്വഭാവം.. കാരണം എന്താണാവോ..??മുഖം കണ്ടാല്‍തോന്നും എല്ലാവരും ആ പേരു ആദ്യമായി കേള്‍ക്കുകയാണെന്ന്‌.

ദേവസ്യാച്ചന്‍ പതിയെ മുന്‍പോട്ടുവന്നു. ദൂതന്‍ ചോദിച്ചു: പ്രതിഫലം പ്രാപിക്കത്തക്കവിധം അങ്ങ് എന്താണ്‌ ചെയ്‌തിട്ടുള്ളത്..?? ദേവസ്യാച്ചന്റെ കണ്ണൂകള്‍ നിറഞ്ഞുതൂവി. ചുണ്ടുകള്‍ വിറകൊണ്ടു. വാക്കുകള്‍ഗദ്ഗദങ്ങളായി. എന്താവും കാരണം..?? തനിക്കു ചെയ്യാന്‍ കഴിയാത്തതിനെക്കുറിച്ചുള്ള നഷ്ടബോധമോ..? അതോ, ലഭിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള സന്തോഷമോ..??

ദേവസ്യാച്ചന്റെ നിശബ്ദതയില്‍ പ്രക്യിതിയാകുന്ന പുസ്തകം തുറന്നു. ദേവസ്യാച്ചന്‍ ദൈവ വ്യവസ്ഥപ്രകാരം ജീവിച്ച വ്യക്തിയായിരുന്നു. അച്ചായന്‍ ഉപവസിച്ചത് ആരും അറിഞ്ഞ്ട്ടില്ല. വചനവുമായി വീടുകള്‍ കയറിയതും നിന്ദിക്കപ്പെട്ടതും പരിഹസിക്കപ്പെട്ടതും ആരും അറിഞ്ഞില്ല. എളിയവരെ ആദരിച്ചതും വിശന്നവന്‌ ആഹാരം നല്‍കിയതും തന്റെ സ്വര്‍ഗ്ഗീയ പിതാവ് മാത്രമാണ്‌ കണ്ടത്. തന്റെ അവസ്ഥയെക്കാള്‍, ആഗ്രഹങ്ങളെക്കാള്‍ ദൈവവചനം ഹ്രദയപൂര്‍വം അനുസരിക്കുന്നതിനായിരുന്നു താന്‍ പ്രാധാന്യം നല്കിയത്. ‘നല്ല ദാസനേ’ എന്ന വിളി കേള്‍ക്കാന്‍ തനിക്കു ഭാഗ്യം ലഭിച്ചിരിക്കുന്നു.

അടുത്തതായി ദൂതന്‍ വിളിക്കുന്നത് ആരെയാവും??

കാഴ്ചക്കാരില്‍ നിന്നും ആ സദസ്സിനുമുന്‍പിലേക്ക് നമുക്കു ഇറങ്ങി വരാം.

ദൂതന്‍ അടുത്ത പേരുവിളിച്ചു. കര്‍ത്താവേ..!! അതു ഞാനാണല്ലോ.. എന്താവും ദൂതനു പറയാനുണ്ടാവുക..? പ്രക്രിതി എന്തൊക്കെയാവും ഓര്‍മപ്പെടുത്തുക..? ഓരോരുത്തര്‍ക്കും അവരവരുടെ സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് എഴുത്തുകാരി എന്ന നിലയില്‍ ഞാന്‍ പിന്മാറുകയാണ്. വിധിക്കപ്പെടാതിരിക്കേണ്ടതിനു നമുക്ക് നമ്മെതന്നെ വിധിക്കാം.

ദാനിയേല്‍ പ്രവാചകന്‍ പറയുന്നു: “നീയോ അവസാനം വരുവോളം പൊയ്ക്കൊള്‍ക. നീ വിശ്രമിച്ചു കാലാവസാനത്തിങ്കല്‍ നിന്റെ ഓഹരി ലഭിപ്പാന്‍ എഴുന്നേറ്റുവരും. ചിലര്‍ നിത്യജീവനായും ചിലര്‍ ലജ്ജക്കും നിത്യ നിന്ദെക്കുമായും ഉണരും. എന്നാല്‍ ബുദ്ധിമാന്മാര്‍ ആകാശമണ്‌ഡലത്തിന്റെ പ്രഭപോലേയും പലരേയും നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.”

ആകയാല്‍ പ്രിയമുള്ളവരെ ഈ വാഗ്ദത്തങ്ങള്‍ നമുക്കുള്ളതുകൊണ്ട് ദൈവഭയത്തില്‍ വിശുദ്ധിയെ തികെക്കാം. ഏതുസമയത്തും ഒരുങ്ങി നില്‍ക്കാം. പ്രിയന്റെ വരവ് ഏറ്റം അടുത്തിരിക്കുന്നു.


Susanna Biju
IPC Bethel Church Ilamthuruthy, Thrissur

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.