ഹെപ്‌സിബാ സൂസൻന്റെ സംഗീത സന്ധ്യ ഷാർജയിൽ

പ്രെയ്‌സ് ഇന്റർനാഷണൽ ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘നന്ദിയോടെ ഞാൻ’ എന്ന ക്രിസ്തീയ സംഗീത സന്ധ്യ ജൂൺ 1 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. ‘അഭിഷേകത്തോടെ അധികാരത്തോടെ’ എന്ന ഗാനത്തിലൂടെ കടന്നു വന്ന് അനേക ഹൃദയങ്ങളെ കീഴടക്കിയ അനുഗ്രഹീതയായ കൊച്ചു ഗായിക ഹെപ്‌സിബാ സൂസൻ രഞ്ജിത്ത് നയിക്കുന്ന ഈ സംഗീത സന്ധ്യയിൽ യു എ യി ലെ വിവിധ ക്രൈസ്‌തവ സഭകളിലെ കൊച്ചു ഗായകരും ഗാനങ്ങൾ അവതരിപ്പിക്കുന്നതാണ്. റവ. കെ.ഓ.മാത്യു, ഗില്ഗാൽ ചർച് ഓഫ് ഗോഡ് ഉത്ഘാടനം നിർവഹിക്കുന്ന സംഗീത സന്ധ്യയിൽ റവ. വിൽ‌സൺ ജോസഫ് മുഖ്യ അഥിതി ആയിരിക്കുന്നതുമാണ്. പ്രവേശനം സൗജന്യമായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.