ലേഖനം:ഞങ്ങളും തുനിഞ്ഞിറങ്ങിയാൽ | ഷാജി ആലുവിള

ഇന്ത്യ എന്ന മഹാരാജ്യം സർവ്വ മത സാഹോദര്യത്തിന്റെ ഐക്യ വേദിയാണ്. വിവിധ വിശ്വാസങ്ങളും ആദർശങ്ങളും അനേക മതങ്ങളിലൂടെ എല്ല വിശ്വാസികളും പ്രചരിപ്പിക്കുന്നു. എല്ല മതങ്ങളും വിശ്വാസങ്ങളും മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന വിവിധ വഴികളും ആണ്. ഇവിടെ ആരുടെയും ആചാരങ്ങൾക്ക് ആരും എതിരും അല്ല. ആർക്കും ഏത് വിശ്വാസം സ്വീകരിക്കുവാനും തിരസ്കരിക്കുവാനും ഉള്ള സർവ്വ സ്വാതിന്ത്ര്യവും ഉണ്ട്. ആരും ആരെയും അടിച്ചേല്പിക്കണ്ടതല്ല മതത്തിലൂടെയുള്ള ഈശ്വര വിശ്വാസം.
ഇന്ത്യയുടെ ഭരണ നിയമത്തിൽ പൂർണ്ണ വ്യക്തതയോടെ പറഞ്ഞിരിക്കുന്ന നിയമത്തെ ചില വർഗീയ ദോഷികൾ പൂർണമായി നിഷേദിച്ചുകൊണ്ട് മതത്തിന്റെ ചാവെറുകളായി മദം പൊട്ടിയ ആനയെ പോലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവ സമൂഹത്തിലെ പെന്തകോസ്ത് കാരെ മാത്രം വേട്ടയാടുന്ന നീച ക്രിയ സാക്ഷര കേരളത്തിന് യോജിച്ചതല്ല. മുക്കിന് മുക്കിന് ക്ഷേത്രങ്ങളും മോസ്‌ക്കുകളും പള്ളികളും ഒരുപോലെ ഈശ്വര നാമ ജപകീർത്തനം ചെയ്യുന്നു. ഉത്സവങ്ങൾ, പെരുനാളുകൾ,മഹായോഗങ്ങൾ നടത്തുന്നു. ഞങ്ങൾ പെന്തക്കോസ്തുകാർ അതിനെതിരായി എന്തു ദ്രോഹങ്ങൾ ചെയ്യുന്നു. മത ആചാരങ്ങളുടെ പേരിൽ റോഡുകൾ പലതും ഗതാഗത തടസ്സം ഉണ്ടാക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നു. ആരെങ്കിലും അതിനെതിരായി ഒരു ചെറു വിരൽ അനക്കിയിട്ടുണ്ടോ.
സാമൂഹിക പ്രതിബദ്ധതയോടെ ഞങ്ങൾ വിസ്വാസിക്കുന്ന ദൈവീക പ്രമാണങ്ങൾ പ്രചരിപ്പിക്കുന്നതിൽ എന്താണ് തെറ്റ്‌. അതിനുള്ള അവകാശവും ഉത്തരാവാദിത്വം ഞങ്ങൾക്കും ഉണ്ട്. ക്രിസ്തുവിനെ പ്രസംഗിക്കുന്നവർ ഒരുമതത്തെയോ അവരുടെ വിശ്വാസത്തെയോ ഹാനിവരുത്തുന്ന പ്രയോഗങ്ങൾ ചെയ്യുകയും അരുത്. മദ്യപാനികളുടെ ജീവിതത്തെ രൂപന്തരപ്പെടുത്തുന്ന, ആത്മഹത്യയിൽ നിന്നും, നിരാശയിൽനിന്നും, കുടുംബ തകർച്ചയിൽ നിന്നും അനേകരെ നേർവഴിക്കാക്കിയ യേശുവിന്റെ സുവിശേഷം ആരെയും മതം മാറ്റുന്ന കറുപ്പല്ല. മനസു മാറുന്നവർ മനസിൽ യേശുവിനെ വരിക്കുകയും നേരായ പാതയിൽ ജീവിക്കുകയും ചെയ്യുന്നു. അതിനെതിരെ അക്രമം അഴിച്ചു വിട്ടു ഈ രക്ഷയുടെ മാർഗ്ഗം അവസാനിപ്പിക്കാൻ ചെറുപ്പ് തുടങ്ങിയിട്ട് കാലം കുറെ ആയി. തല്ലിക്കൊന്നും, കുത്തിക്കൊന്നും, തീയിൽ കൊന്നും ഞങ്ങളുടെ അനേകരെ രക്തസാക്ഷികൾ ആക്കിയിട്ടും ഇത് വളരുകയാണ്. ഈ മാർഗ്ഗം നിങ്ങൾ തുടച്ചു നീക്കാൻ ശ്രമിക്കും തോറും വളരുകയെ ഉള്ളു. മത തീവ്രവാദികളുടെ ആശിർവ്വാദത്തോടെ ഗുണ്ടായിസത്തിന്റെ ബിനാമികൾ ആകുന്നവർ ഒന്നു മനസിലാക്കണം ഞങ്ങളും പ്രതികരിക്കാൻ ത്രാണിയുള്ളവർ ആണ്. ഞങ്ങളുടെ കൂട്ടത്തിലും നല്ല തടിയും തണ്ടുമുള്ള ആരോഗ്യ ഗാത്രൻമാർ ഉണ്ട്. അവർക്കും രക്തം തിളക്കും. പക്ഷെ ഞങ്ങളുടെ ദൈവശാസ്ത്രത്തിൽ അതു പറഞ്ഞിട്ടില്ല. എന്നുവെച്ചു അതു ഞങ്ങളുടെ ബല ഹീനതയായി ആരും കാണരുത്. ഇപ്പോഴത്തെ തലമുറ പഴയ കാല വിശ്വാസികളെ പോലെ അല്ല. അവർ പ്രതികരിച്ചുതുടങ്ങി. എന്നാൽ ഞങ്ങൾ കടിഞ്ഞാണിട്ടു നിർത്തുന്നതിനാൽ വിപ്ലവത്തിന് മുതിരുന്നില്ല അത്രമാത്രം.
കഴിഞ്ഞ ദിവസം പാസ്റ്റർ അജിക്കു നേരെ ഉണ്ടായ വധശ്രമം മഹാ മോശവും അപലനീയവും അത്രേ. എന്തു ദ്രോഹമാണ് സഹോദരരെ അദ്ദേഹം നിങ്ങൾക്ക് എതിരായി ചെയ്തത്. പ്രതികരണ ശേഷി ഇല്ലാത്തവർ അല്ല അവിടെയുണ്ടായിരുന്ന ആരും. ബൂട്ടിട്ടുള്ള ചവിട്ടേറ്റ മഹാത്മാഗാന്ധിജി ഭടനോട് ചോദിച്ചു സഹോദര നിന്റെ ബൂട്ടിന്റെ ആണി പോയോ ? ആ മഹാത്മാവിന്റെ നെഞ്ചിൽ നിറത്തോക്ക് ഒഴിച്ച ലോകമല്ലേ നമ്മുടേത്. പിന്നെ നന്മ പ്രസംഗിക്കുന്ന മിഷണറിമാരെ തല്ലി കൊല്ലുന്നതിൽ എന്ത് ആശ്ചര്യപ്പെടണം. രാജ്യത്തിനു രക്ത സാക്ഷികളായ വരെ പോലും മരിച്ചിട്ടും വെറുതെ വിടാത്ത രാഷ്ട്രീയ പകപോക്കലും, ഒരു മതത്തിന്റെ മാത്രം വേരുറപ്പിക്കുവൻ ചുവടുവെക്കുന്ന ഭരണസംവിധാനങ്ങളും മത ന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന തരം താണ പ്രവർത്തികളും വിരോധാഭാസം കൊണ്ടല്ലേ. ഒരു രാജ്യത്തിന്റെയോ, സമൂഹത്തിന്റെയോ നേതാവ് സകല ജനത്തിന്റെയും നേതാവാണ്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണണം. അതിനു പറ്റുന്നില്ലങ്കിൽ ലക്ഷ്യം മറ്റൊന്ന് എന്ന് മനസിലാക്കണം.
ഇവിടെ എല്ലാ പ്രമാണങ്ങളും, വിശ്വാസങ്ങളും, ആചാരങ്ങളും സംരക്ഷിക്കപ്പെടണം. നമ്മൾ ഇന്ത്യയിലെ സഹോദരി സഹോദരൻ മാരാണ്. പീഡനത്തിലൂടെ ക്രൈസ്തവ സമൂഹത്തെ തകർക്കുമ്പോൾ ഓർക്കുക ഞങ്ങളും സഹോദരങ്ങളാണ്. അരുത് ഇനി അക്രമങ്ങൾ ഉണ്ടാകാതിരിക്കട്ടെ. മനുഷ്യ സ്നേഹികളായ നന്മ പ്രചരിപ്പിക്കുന്ന സന്ദേശകരായി നമുക്ക് തീരം. നല്ലൊരു ഇന്ത്യക്കായി, സമാധാനത്തിന്റെ ശങ്കുനാദം നമുക്ക് ഒരുമിച്ചു മുഴക്കാം….

-ADVERTISEMENT-

-ADVERTISEMENT-

You might also like