ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും തീവ്ര പീഡനം നടക്കുന്നത് തമിഴ്നാട്ടില്‍

ടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട്‌ പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ ആദ്യത്തെ രണ്ടു മാസങ്ങളെ അപേഷിച്ചു ഈ വര്ഷം ആദ്യത്തെ രണ്ടുമസങ്ങളില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനം 57% വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ്. ഈ വര്ഷം റിപ്പോര്‍ട്ട്‌ ചെയ്ത 77 കേസുകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് തമിഴ്നാട്ടിലാണ്.

അടുത്തിടെ ഹിന്ദു തീവ്ര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ക്കെതിരെ അടുത്തിടെ നടന്ന ചില സംഭവങ്ങള്‍  അന്താരാഷ്ട്ര ക്രൈസ്തവ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിങ്ങനെ:

സംസ്ഥാന പോലീസിന്റെ സഹായത്തോടെ തീവ്ര ഹിന്ദു നിലപാടുകളുള്ള ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന ഒരുസംഘം ചെന്നൈയില്‍ ക്രൈസ്തവരുടെ ഭവനങ്ങളില്‍ ചെന്ന് ആരാധനയ്ക്ക് ഇനിയും കടന്നു പോകരുതെന്ന് അവരെ വിലക്കി. വേറൊരു സംഭത്തില്‍, ക്രൈസ്തവരുടെ ആരാധന യോഗങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ വേശ്യകള്‍ എന്ന് മുദ്രകുത്തി സമൂഹത്തില്‍ അപമാനിതര്‍ക്കുവാനുള്ള ശ്രമങ്ങളും നടക്കുന്ന്തായ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മറ്റൊരു സംഭവത്തില്‍ സഭാഹളിനകത്ത് തീയിട്ട ശേഷം അവിടെ നിന്ന് വിശ്വാസികളെ ഇറക്കി വിട്ടതായും റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

post watermark60x60

കഴിഞ്ഞമാസം തിരുച്ചിറപ്പള്ളി ഗ്രാമത്തിൽ ഒരു ബൈബിള്‍ ക്ലാസ് നടക്കവേ 25ലധികം വരുന്ന ഒരുകൂട്ടം അവിടേക്ക് ഇടിച്ചു കയറുകയും അവിടെ കൂടിയിരുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം 20 പേരായിരുന്നു അന്ന് ബൈബിള്‍ പഠനത്തിനെത്തിയത്. അവിടെ ആരാധന നടത്താന്‍ ആരാണ് അനുവാദം നല്‍കിയതെന്ന് ആക്രോശിച്ച അക്രമികളെ കാര്യം പറഞ്ഞു മനസിലാക്കാന്‍ പാസ്റ്റര്‍ രാജു ശ്രമിച്ചെങ്കിലും അവര്‍ ചെവികൊണ്ടില്ല. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങലായ് അവിടെ ആരാധന നടത്തിവരുന്നവരാന് ഈ സഭ. സ്ത്രീകള്‍ക്ക് നേരെ തിരിഞ്ഞ നേതാവ്, അവരെ വളരെ മോശമായ പദങ്ങളുപയോഗിച്ച് അപമാനിച്ചു. നിങ്ങളെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുന്നത് ആരാണ്? വീട്ടില്‍ ഭര്‍ത്തക്കന്മാരില്ലേ? നിങ്ങള്‍ ഇപ്പോള്‍ ഇവിടെ ഉള്ളവരെ ബ്രദര്‍ എന്നും സിസ്റ്റര്‍ എന്നും വിളിക്കുന്നു … നാളെ ഇവര്‍ നിങ്ങളെ മദര്‍ ആക്കും തുടങ്ങി ക്രൂരമായ വാക്കുകളുപയോഗിച്ചാണ്  അവിടെ കൂടിവന്ന വിശ്വാസി സ്ത്രീകളെ ആള്‍കൂട്ടം അപമാനിച്ചത്.

ഓപ്പൺ ഡോർസിന്റെ 2019 വേൾഡ് വാച്ച് ലിസ്റ്റ് അനുസരിച്ച് ആഗോള തലത്തില്‍ ക്രൈസ്തവര്‍ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ റാങ്കില്‍ ഇന്ത്യയ്ക്ക് പത്താം സ്ഥാനമാണ് ഉള്ളത്. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പുള്ള കണക്കുകള്‍ പ്രകാരം 2014 ൽ 31 ാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ റാങ്ക്.  കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയില്‍ ക്രൈസ്തവരുടെ നിലനില്‍പ്പ്‌ തന്നെ ഭീഷണി ആയികൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like