സിനി മാത്യൂസ് ജയിൽ മോചിതയായി

ഡാളസ്: ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ ബാക്കി വെച്ചുകൊണ്ടു 15 മാസത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം സിനി മാത്യൂസ് ജയിൽ മോചിതയായി. 2017 ഒക്ടോബറിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യു എന്ന 3 വയസ്സുകാരിയുടെ തിരോധാനത്തിന്റെ തലേന്ന് കുട്ടിയെ തനിച്ചാക്കി പുറത്തുപോയെന്ന കുറ്റത്തിനു ഡാളസ് കൗണ്ടി ജയിലിൽ തടവിലായിരുന്ന വളർത്തു മാതാവ് സിനി മാത്യൂസ് ആണു മാർച്ച് 1 നു ജയിൽ മോചിതയായത്. കേസിന്റെ പ്രോസിക്യൂട്ടർ ഡാളസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിനു കേസിനു സംശയരഹിതമായ തെളിവുകൾ സമർപ്പിക്കുവാൻ കഴിയാത്തതിനാലാണു മുൻ വിധികൾ കൂടാതെ കേസ് തള്ളികളയുവാൻ കേസ് വിസ്താരം കൈകാര്യം ചെയ്തിരുന്ന 282 ക്രിമിനൽ ഡിസ്ട്രിക്ട് കോടതിയിൽ രേഖാമൂലം അറിയിച്ചത്. കുറ്റം തെളിഞ്ഞാൽ 2 വർഷം മുതൽ 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാമായിരുന്ന ചൈൽഡ് എൻഡെയ്ഞ്ചർമെന്റ് കുറ്റാരോപിതയായ സിനിയുടെ കേസ് വിസ്താരണ അടുത്ത മാസം നടക്കുവാൻ ഇരിക്കവെയാണു വാദിഭാഗം കേസ് ഡിസ്മിസ് ചെയ്യാനുള്ള നിർദ്ദേശം നൽകിയത്. ജയിൽ മോചിതയായ സിനി, തന്റെ അഭിഭാഷകൻ ആയ ഹീത്ത് ഹാരിസിനൊപ്പം ഡാളസ് കൗണ്ടി ജയിലിൽ നിന്നും പുറത്തെത്തി മാധ്യമങ്ങളോട് സംസാരിച്ചു. തന്നെ ജയിൽ മോചിതയാകുവാൻ തീരുമാനമെടുത്ത ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിനു നന്ദി പറയുകയും, തന്റെ ജീവിതത്തിന്റെ താളം പുന:സ്ഥാപിക്കുക എന്നതും, മകളുമായി പുന:സംഗമിക്കുക എന്നതാണു അടുത്ത ലക്ഷ്യങ്ങളെന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ ഭർത്താവിന്മേൽ ചുമത്തിയിരിക്കുന്ന കേസുകളുടെ വിശദാംശങ്ങളെ പറ്റി സംസാരിക്കുവാൻ കഴിയില്ലെന്നും സിനി പറഞ്ഞു.

2017 ഒക്ടോബർ 7 നു ആണു നോർത്ത് ടെക്സാസിലെ ഭവനത്തിൽ നിന്നും തിരോധാനം ചെയ്യപ്പെട്ടതും, പിന്നീട് ഒക്ടോബർ 22 നു മരണപ്പെട്ട നിലയിൽ ഷെറിൻ മാത്യുവിനെ കണ്ടെത്തിയത്.
മൂന്നുവയസ്സുകാരി ഷെറിൻ മാത്യുവിന്റെ കുലപാതക കുറ്റം ചുമത്തി വളർത്തച്ഛൻ വെസ്ലി മാത്യൂസ് ഇപ്പോഴും ഡാളസ് കൗണ്ടി ജയിലിൽ കഴിയുന്നു. ഈ കേസിന്റെ വിചാരണ 2019 മെയ് മാസത്തിൽ നടക്കുന്നതാണ്.

Courtesy: Powervision

-ADVERTISEMENT-

-ADVERTISEMENT-

You might also like