പാസ്റ്റർ എം.സി. ചക്കോച്ചായന്റെ വേർപാട് ഐ.പി.സിയ്ക്ക് തീരാനഷ്ടം: പാസ്റ്റർ വിൽസൻ ജോസഫ്

പാസ്റ്റർ എം.സി ചക്കോച്ചായന്റെ വേർപാട് യു.എ.ഇയിലുള്ള എല്ലാ പെന്തക്കോസ്ത് സഭകൾക്കും തീരാനഷ്ടമാണ്. യു.എ.ഇയിൽ പെന്തക്കോസ്ത് പ്രവർത്തനങ്ങളുടെ തുടക്കക്കാരിൽ ഒരാളാണ് അദ്ദേഹം.

1990 ൽ യു.എ.ഇ റീജിയൻ ആരംഭിക്കുമ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റും 20 വർഷത്തോളം സജീവ പ്രവർത്തകനുമായിരുന്നു പാസ്റ്റർ. എം സി ചാക്കോച്ചൻ.ഒപ്പം ഇന്ത്യ പെന്തക്കോസ്ത് സഭയുടെ വളർച്ചയ്ക്ക് വേണ്ടി അഹോരാത്രം അധ്വാനിക്കുകയും ചെയ്തു. തന്റെ ദേഹവിയോഗം ഐപിസി പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. ദു:ഖത്തിലായിരിക്കുന്ന കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ.

ഐ.പി.സി ജനറൽ കൗൺസിലിന്റെയും ഷാർജ വർഷിപ്പ് സെന്ററിന്റെയും ഐ പിസി പത്തനംതിട്ട സെന്റെറിന്റെയും ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.

പാസ്റ്റർ വിൽസൻ ജോസഫ്
ജനറൽ വൈസ് പ്രസിഡന്റ് -ഐ.പി.സി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.