ഫിലദെൽഫ്യാ ദൈവസഭാ ജനറൽ കൺവൻഷൻ

പാസ്റ്റർ തേജസ്സ് ജേക്കബ് വർഗീസ്

ഇരവിപേരൂർ: ഫിലദെൽഫ്യാ ദൈവസഭാ 40-ാ മത് ജനറൽ കൺവെൻഷൻ 2019 ജനുവരി 7 തിങ്കൾ മുതൽ 13 ഞായർ വരെ ഇരവിപേരൂരിൽ വെച്ച് നടക്കും. തിങ്കൾ വൈകിട്ട് 5.30ന് ആരംഭിക്കുന്ന യോഗം ഡയറക്ടർ പാസ്റ്റർ വർഗീസ് ജേക്കബ് അധ്യക്ഷത വഹിക്കുകയും പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ എബി എബ്രഹാം പത്തനാപുരം, അനീഷ് ഏലപ്പാറ, കെ.ജെ. തോമസ് കുമളി, അനീഷ് കാവാലം, ബൈജു കട്ടപ്പന, എൻ.എ. ഫിലിപ്പ്, പ്രിൻസ് തോമസ് റാന്നി തുടങ്ങിയ ദൈവദാസന്മാർ വചനം ശുശ്രൂഷിക്കും. സൺ‌ഡേ സ്കൂൾ സമ്മേളനം, യുവജന സമ്മേളനം, വെൽഫെയർ ബോർഡ് സമ്മേളനം, സാഹിത്യ സമ്മേളനം, മിഷനറി സമ്മേളനം, കർത്തൃമേശ, സ്നാനം തുടങ്ങിയവ നടത്തപ്പെടും. ഞായറാഴ്ച്ച പൊതുസഭായോഗത്തോടുകൂടി കൺവൻഷൻ സമാപിക്കും. കൺവൻഷന്റെ അനുഗ്രഹകരമായ നടത്തിപ്പിനായി പാസ്റ്റർ ജോൺ ജോർജ് ജനറൽ കൺവീനറായി വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ തേജസ്സ് ജേക്കബ് വർഗീസ് (പബ്ലിസിറ്റി കൺവീനർ) ഫോൺ 8281446453

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.