68 ലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ ഫോട്ടോകള്‍ പുറത്തായി

ന്യൂയോര്‍ക്ക്: ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ചിത്രങ്ങള്‍ ചോര്‍ന്നതായി ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തല്‍. ഫെയ്‌സ്ബുക്കിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയാണ് സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നതെന്നെന്നാണ് ഫേസ്ബുക്ക് പറയുന്നത്. പുറത്തുനിന്നുള്ള ആപ്പ് നിര്‍മാതാക്കള്‍ക്ക് ഉപയോക്താക്കള്‍ സ്വകാര്യമായി പങ്കുവെച്ച ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ എടുക്കാനുള്ള അവസരം ലഭിച്ചതെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു.

നിലവില്‍, 68 ലക്ഷം ഉപയോക്താക്കളെയും 876 ഡവലപ്പര്‍മാര്‍ നിര്‍മ്മിച്ച 1500 ആപ്ലിക്കേഷനുകളെയും ഈ ബഗ്ഗ് ബാധിച്ചിട്ടുണ്ടാവാം എന്നാണ് ഫേയ്‌സ്ബുക്കിന്റെ കണക്കുകൂട്ടല്‍. അതേസമയം, ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും പ്രസ്തുത സ്വകാര്യതാ വീഴ്ചയില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് ഒരു ബ്ലോഗില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് സ്റ്റോറീസില്‍ പങ്കുവെച്ച ചിത്രങ്ങളും പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും എന്നാല്‍ അപ്‌ലോഡ് ആയിട്ടില്ലാത്തതുമായ ചിത്രങ്ങളും പരസ്യമായിട്ടില്ലെന്ന് ഫെയ്‌സ്ബുക്കിന്റെ എഞ്ചിനീയറിങ് ഡയറക്ടര്‍മാരിലൊരാളായ തൊമര്‍ ബാര്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like