ഫ്രാന്‍സിലെ ക്രിസ്തുമസ് ചന്തയില്‍ തീവ്രവാദിയുടെ വെടിവെയ്പ്പ്: രണ്ടു മരണം

പാരീസ്: ലോകപ്രശസ്തമായ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് ക്രിസ്മസ് ചന്തയിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ പതിമ്മൂന്നു പേരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഷെരിഫ് എന്നയാളാണ് ആക്രമണം അഴിച്ചുവിട്ടത്. ഇയാള്‍ക്ക് പോലീസിന്റെ വെടിയേറ്റെങ്കിലും കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. മരിച്ചവരിലൊരാള്‍ വിനോദസഞ്ചാരത്തിനെത്തിയ തായ്ലന്‍ഡ് സ്വദേശിയാണ്.

ഗുരുതരമായി പരിക്കേറ്റവരില്‍ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. പോലീസിന്റെ വെടിയേറ്റ അക്രമി ടാക്‌സിയില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ജര്‍മ്മനിയിലേക്കു കടന്നിരിക്കാമെന്നാണ് പോലീസിന്റെ അനുമാനം. അക്രമിയുടെ ഫോട്ടോ ഫ്രഞ്ച് മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ക്രിസ്മസ് ചന്തയായ സ്ട്രാസ്ബര്‍ഗു സന്ദര്‍ശിക്കുവാന്‍ ഓരോ വര്‍ഷവും ആയിരങ്ങളാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like