കവിത:യൂദാ മരിച്ചിട്ടില്ല | ജോയ്സ്

സ്നേഹത്തിൻ ഭാഷയിൽ ചതി യായ്,
സൗഹൃദം തേടി വരുന്നു
കൂടെ നടന്നും കളിച്ചും ചിരിച്ചും-
തോളിൽ കൈയുരുമ്മിയും,
ഹൃദയ രഹസ്യങ്ങൾ പകു ത്തെടു താത്മവിലമ്പുകൾ എയ്തിടുന്നു.
മരണം വരെ നിൻ കൂടെയെ ന്നൊതി , മാറി നിന്നൂറി ചിരിച്ചിടുന്നൂ
കാണാത്ത നേരമുള്ളം പിടച്ച പ്പോൾ കളവോതി ദൂരെ മാറി നിന്നു,!
തീക്കനൽ നിന്നിൽ കോരി യെറിഞ്ഞ്,
അക്ഷമനായി നിന്നട്ടഹസിപ്പൂ;
സ്വാർഥതയാൽ ചുംബിച്ചു ,മരണത്തിലെ ക്കെറിഞ്ഞിടു ന്നു-
യൂദാ മരിച്ചിട്ടില്ല!
ആത്മാർത്ഥ സ്നേഹത്തെ ഒറ്റി കൊടുത്ത് മനുജനിൽ ചരിക്കുന്നൂ;
ചതി വിനായ്‌ തിരഞ്ഞു നടക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.