കാൽഗറിയിൽ ഇവാ. സാജു ജോൺ മാത്യു നയിക്കുന്ന വേദപഠന സെമിനാർ

കാൽഗറി: സുവിശേഷകനും ബൈബിൾ പ്രഭാഷകനുമായ ഇവാ. സാജു ജോൺ മാത്യു 2018 ഡിസംബർ 15 മുതൽ 19 വരെ കാൽഗറിയിൽ നടക്കുന്ന സുവിശേഷ യോഗങ്ങളിൽ ശുശ്രൂഷിക്കുന്നു.

ഈ സുവിശേഷ യോഗങ്ങൾ എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 9 വരെ ഹെറിറ്റേജ് ക്രിസ്ത്യൻ അക്കാദമി ഓഡിറ്റോറിയത്തിൽ (2003 McKnight Blvd NE, Calgary, AB T2E 6L2) ക്രമീകരിച്ചിരിക്കുന്നു.

ഡിസംബർ 15, 2018 ശനിയാഴ്ച വൈകിട്ട് 4 മുതൽ 6:30 വരെ യുവജനങ്ങൾക്കായി യൂത്ത് സെമിനാറും, ഡിസംബർ 17 ഞായറാഴ്ച രാവിലെ 10 മുതൽ 12:30 വരെ പൊതുയോഗവും ക്രമീകരിച്ചിരിക്കുന്നു.

ദൈവ വചനത്തിന്റെ നേർവെളിച്ചം വ്യക്തികളിലേക്ക് പകരപ്പെടുവാൻ ഈ ദിവസങ്ങളിലെ യോഗങ്ങൾ ഇടയാകട്ടെ.

കാനഡയിൽ ആൽബേർട്ട പ്രൊവിൻഷ്യയിൽ നടത്തപ്പെടുന്ന ഈ യോഗങ്ങളിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി (403) 919 1462, (403) 612 2466 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.