അലാസ്കയിലെ ചില ഗ്രാമങ്ങളില്‍ ഇനി സൂര്യന്‍ ഉദിക്കാന്‍ 65 നാള്‍ കാത്തിരിക്കണം

അലാസ്ക: കഴിഞ്ഞയാഴ്ചയാണ് അലാസ്‌കയിലെ ചില ഗ്രാമങ്ങളില്‍ സൂര്യന്‍ അസ്തമിച്ചത്. ഇനി ഇവിടെ സൂര്യന്‍ ഉദിക്കണമെങ്കില്‍ നീണ്ട 65 നാള്‍ കാത്തിരിക്കണം. വടക്കന്‍ അലാസ്‌കയിലെ ഉട്ക്വിയാഗ്വിക് എന്ന ഗ്രാമത്തിലാണ് ഈ അപൂര്‍വപ്രതിഭാസം. ധ്രുവപ്രദേശത്തോട് ഏറ്റവും അടുത്ത് മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഒന്നാണിത്.

ശൈത്യകാലമാകുമ്ബോഴേക്കും ഇവിടെ സൂര്യന്‍ അപ്രത്യക്ഷനാവും. പിന്നീട് ഈ പ്രദേശത്ത് എന്നും രാത്രിയായിരിക്കും. നവംബര്‍ അവസാന വാരത്തോടെ സൂര്യന്‍ അസ്തമിച്ചാല്‍ പിന്നെ തിരിച്ചെത്തുന്നത് ഫെബ്രുവരി ആദ്യ വാരത്തോടെയാണ്. പോളാര്‍ നൈറ്റ് അഥവാ ധ്രുവരാത്രി എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്.

ഉട്ക്വിയാഗ്വിക്കില്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടുക വിപരീതമായ സ്ഥിതി വിശേഷമാണ്.അന്നേരം രണ്ട് മാസത്തിലേറെ ഈ പ്രദേശത്ത് സൂര്യന്‍ അസ്തമിക്കില്ല. ഈ അപൂര്‍വ പ്രതിഭാസത്തിനു കാരണം ഭൂമിക്ക് സ്വതവേയുള്ള ചരിവും ഭൂമിയുടെ ഭ്രമണപഥത്തിന്റെ ദീര്‍ഘവൃത്താകൃതിയും ആണ്. ഈ ചരിവുകള്‍ മൂലം മാര്‍ച്ച്‌​ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നത് ഭൂമിയുടെ ഉത്തരാര്‍ദ്ധ ഗോളത്തിലാണ്. അതിനാല്‍ എപ്പോഴും സൂര്യപ്രകാശം ലഭിച്ചു കൊണ്ടേയിരിക്കും.

ഇതിനാലാണ് വേനല്‍ക്കാലത്ത് ഉത്തരധ്രുവത്തില്‍ രണ്ടു മാസക്കാലത്തേക്ക് സൂര്യന്‍ അസ്തമിക്കാത്തതും. കാക്റ്റോവിക്, പോയിന്റ് ഹോപ്, അനക്റ്റുവക് പാസ് എന്നിവയാണ് അലാസ്‌കയിലെ സൂര്യനുദിക്കാത്ത മറ്റു ഗ്രാമങ്ങള്‍.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.