എക്സൽ വി.ബി.എസ്സ് 2019 ലേക്കുള്ള ചിന്താവിഷയം തിരഞ്ഞെടുത്തു

തിരുവല്ല: ഇന്ത്യയുടെ പ്രമുഖ വി.ബി.എസ്സ് പ്രസ്ഥാനമായ എക്സൽ വി.ബി.എസ്സിന്റെ 2019 ലേക്കുള്ള ചിന്താവിഷയം തിരഞ്ഞെടുത്ത് പ്രകാശനം ചെയ്തു . 24 ശനിയാഴ്ച്ച തിരുവല്ല ശാന്തി നിലയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ വച്ച് റവ. തമ്പി മാത്യൂ, ജോർജ്ജ് കോശി മൈലപ്രക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. തീം ലോഗോ റവ. തോമസ് പുളിവേലിൽ പ്രകാശനം ചെയ്തു. “My Life Boat” എന്നതാണ് ചിന്താവിഷയം. പ്രളയ മുഖരിതമായ കേരളത്തിന് ആശ്വാസം പകർന്ന ബോട്ടുകളെപ്പോലെ കുഞ്ഞുങ്ങളെ യേശുവാകുന്ന ലൈഫ് ബോട്ടിലേക്ക് ക്ഷണിക്കുന്ന വി.ബി.എസ്സ് ചിന്താവിഷയമാണിത്. പ്രസ്തുത മീറ്റിംഗിൽ എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ അനിൽ ഇലന്തൂർ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ബിനു വടശേരിക്കര എക്സൽ മിനിസ്ട്രീസിനെ പരിചയപ്പെടുത്തി. പാസ്റ്റർ ഷിബു കെ. ജോൺ ചിന്താവിഷയം അവതരിപ്പിച്ചു.
പാസ്റ്റർ സാം. പി ജോസഫ് , ജോജി ഐപ്പ് മാത്യൂസ്, ജോബി കെ.സി, സ്റ്റാൻലി എബ്രഹാം, ബെൻസൻ വർഗ്ഗീസ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഡെന്നി ജോൺ, കിരൺകുമാർ, സാംസൺ ആർ.എം. സുമേഷ് സുകുമാരൻ തുടങ്ങിയ എക്സൽ ടീം അംഗങ്ങൾ നേതൃത്വം നല്കി. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി ഏകദേശം 3000 ൽ അധികം വി.ബി.എസ്സുകൾ നടക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, നേപ്പാളി എന്നീ ഭാഷകളിൽ വിബിഎസ്സ് സിലബസുകൾ ലഭ്യമാണ്. നിങ്ങളുടെ സഭയിലും വി.ബി.എസ്സുകളും, പരിശീലനങ്ങളും നടത്തുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. നമ്പർ: 9495834994, 9496325026.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.