പി.വൈ.പി.എ ആലപ്പുഴ വെസ്റ്റ് സെന്റർ താലന്ത് പരിശോധന 6ന്

ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ താലന്ത് പരിശോധന 2018 നവംബർ 6ന് രാവിലെ 8 മണി മുതൽ ഐ.പി.സി ഗില്ഗാൽ കാർത്തികപ്പള്ളി സഭയിൽ വെച്ച് നടത്തപ്പെടും.

സെന്റർ ശുശ്രുക്ഷകൻ പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിക്കും. ഇത്തവണ 190 വ്യക്തിഗത മത്സരാര്ഥികളും 54 ഗ്രൂപ്പുകളും മാറ്റുരയ്ക്കും.

സംസ്ഥാന തലത്തിൽ 4 തവണ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എയുടെ താലന്ത് പരിശോധന മുൻ വർഷങ്ങളേക്കാൾ മികച്ച രീതിയിൽ നടത്തുവാനുള്ള തയാറെടുപ്പിലാണ് എന്ന് ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

post watermark60x60

സെന്റർ തലത്തിൽ വിജയിച്ചവർക്ക് കഴിഞ്ഞ വർഷം ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമെ പ്രകൃതി സംരക്ഷണം കൂടെ നമ്മുടെ ലക്ഷ്യം എന്ന് കരുതി ഫലവൃക്ഷ തൈകൾ കൂടെ നൽകി മാതൃകയായിരുന്നു.

മാത്യൂ വര്ഗീസ്, പാസ്റ്റർ മനു വര്ഗീസ്, ഇവാ ഷിജുമോൻ സി.ജെ, ജോബി ജോൺ, വെസ്‌ലി പി. എബ്രഹാം, ഫെബിൻ ജെ മാത്യു, സാം അലക്സ് തോമസ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like