ചെറുചിന്ത:ഗുരുവും ശിഷ്യനും | ബ്ലെസ്സൺ ജോൺ

ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും വഴിയിൽ കൂടെ നടന്നുപോകുമ്പോൾ ഒരു നായ വളരെ വേദനാപൂണ്ടു നിലത്തു കിടന്നുരുളുകയും അതിന്റെ വായിൽ നിന്ന് പത വരുന്നതുകണ്ട ഗുരു പെട്ടന്ന് അരികിൽ നിന്നും കുറച്ചു പുല്ലുപറിച്ചു നായക്ക് കൊടുത്തു കുറെ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ നായ സുഖം പ്രാപിച്ചു എഴുനേറ്റു അതിന്റെ വഴിക്കുപോയി.പിന്നീട് ഒരുദിവസം ശിഷ്യൻ ഒരു ഭവനത്തിനു മുൻപിലൂടെ കടന്നുപോകുമ്പോൾ ഒരുകുഞ്ഞു വളരെ ഉച്ചത്തിൽ കരയുന്നതു കേട്ട് ആ കുഞ്ഞിന്റെ അമ്മയോട് ചോദിച്ചു കുഞ്ഞു എന്തിനാണ് കരയുന്നത് എന്ന്. അമ്മ പറഞ്ഞു കുഞ്ഞിന് വയറു വേദനിച്ചിട്ടാണ് കരയുന്നതു എന്ന്.പെട്ടന്ന് ശിഷ്യൻ കുറച്ചു പുല്ലു പറിച്ചു തിരുമ്മി ഉരുട്ടി കുഞ്ഞിന്റെ വായിൽ വയ്ച്ചു കൊടുത്തു അത് കഴിച്ചതും കുഞ്ഞു മുമ്പത്തേതിലും ഇരട്ടി വേദനയിൽ കരയുവാനും ഛർദിക്കുവാനും തുടങ്ങി. ഇതൊരു കഥയാണ്.ഗുരുവിനു അറിയാം നായക്ക് കൊടുക്കേണ്ട ശുശ്രുഷയും മനുഷ്യകുഞ്ഞിനു
കൊടുക്കേണ്ട ശുശ്രുഷയും. എന്നാൽ ശിഷ്യന് രണ്ടു വഴികൾ
മുൻപിൽ ഉണ്ടായിരുന്നു. ഒന്നുകിൽ ഗുരുവിൽ ഉള്ള
ജ്ഞാനം മുഴുവനായി ഉൾക്കൊള്ളുക അല്ലെങ്കിൽ ഓരോ
സാഹചര്യങ്ങൾക്ക് അനുസൃതമായി ഗുരുവിൽ നിന്നും ചോദിച്ചു മനസ്സിലാക്കി പ്രവർത്തിക്കുക.
ഗുരുവിൽ ഉള്ള ജ്ഞാനം മുഴുവനായി ഉൾക്കൊള്ളുക എന്നത് എളുപ്പമുള്ളതല്ല എന്നാൽ സാഹചര്യങ്ങൾക്ക് അനുസൃതമായി കൈക്കൊള്ളുക പ്രവർത്തികമാണ്.
പ്രിയരേ നമ്മൾ
ഓരോരുത്തരും ശിഷ്യന്മാരാണ്. കർത്താവ് ഈ ഭൂമിയിൽ ആയിരുന്നപ്പോൾ യോഹന്നാൻ 5:19 ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു.
“അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു. ”
ഈ ലോകത്തിൽ
ആയിരിക്കുമ്പോൾ നാം ദൈവീക പരിജ്ഞാനം പ്രാപിച്ചു അനുദിനം മുൻപോട്ടു പോകേണ്ടിയിരിക്കുന്നു.ഇന്ന് കാണുന്ന ഒന്നല്ല നാളെ നമ്മൾ കാണുന്നത്.ഇന്ന് ചെയ്തതായ ഒന്നല്ല നാളേക്ക് വേണ്ടത്. ഗുരുവിൽ നിന്നും അനുദിനം പ്രാപിക്കേണ്ടിയിരിക്കുന്നു.
ദൈവീക പരിജ്ഞാനത്തിന്റെ പൂർത്തി ക്രിസ്തു യേശുവിലാകുന്നു.
വചനം പറയുന്നു ഒരുവൻ എന്നിലും ഞാൻ അവനിലും വസിച്ചാൽ വളരെ ഫലം കായിക്കും.ക്രിസ്തു എന്ന തലയോളം നാം സകലത്തിലും വളരണം ..
“ഒരുവൻ എന്നിലും ഞാൻ അവനിലും വസിച്ചാൽ”
ഇപ്രകാരം ക്രമീകരിക്കപ്പെട്ട
ഒരു ജീവിതമാണ് ക്രിസ്തീയ ജീവിതം.അനുദിനം പുതിയതൊന്ന് പ്രാപിച്ചു മുൻപോട്ടു പോകുക.
യോഹന്നാൻ
15:4 എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.

15:5 ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.

“എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല”.

-ADVERTISEMENT-

-ADVERTISEMENT-

You might also like