ക്രൈസ്തവ എഴുത്തുപുര ദുരിതാശ്വാസ സഹായം മാവേലിക്കരയിൽ

മാവേലിക്കര: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റെയും, സാമൂഹ്യ സേവന വിഭാഗമായ ശ്രദ്ധയുടെയും സംയുക്ത ആഭിമുഖ്യത്തിൽ
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ആലപ്പുഴ ജില്ലയിലെ കുന്നം ഗവണ്മെന്റ് എൽ.പി സ്‌കൂളിൽ നടക്കുന്ന ദുരിതാശ്വാസ കേന്ദ്രത്തിൽ ആവശ്യ സഹായ വിതരണം മാവേലിക്കര എം.എൽ.എ ആർ. രാജേഷിന്റെ സാന്നിധ്യത്തിൽ വിതരണം ചെയ്തു.

പ്രസ്തുത മീറ്റിങ്ങിൽ ക്രൈസ്തവ എഴുത്തുപുര കേരള ഘടകം പ്രസിഡന്റ് ജിനു വർഗീസ് അധ്യക്ഷത വഹിച്ചു. ശ്രദ്ധയുടെ പ്രവർത്തന വിശദീകരണം ഡോ. പീറ്റർ ജോയ് വിവരിച്ചു. എം.എൽ.എ സഹായ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കുന്നം എൽ.പി. സ്‌കൂൾ ഹെഡ്മിസിസ് പ്രസന്ന കുമാരി, തഴക്കര വില്ലേജ് ഓഫീസർ സ്റ്റാൻലി ജോൺ, വാർഡ് മെമ്പർമാരായ കൃഷ്ണ കുമാരി, സൂര്യ എന്നിവരും പ്രസ്തുത പ്രവർത്തനത്തിൽ സാന്നിഹിതരായിരുന്നു.

ക്രൈസ്തവ എഴുത്തുപുര – ശ്രദ്ധ ടീം അംഗങ്ങളായ സുജ സജി, ഇവാ. ജിബിൻ ഫിലിപ്പ്, ഷാന്റി ബ്ലസ്സൻ, പാസ്റ്റർ ഷാജി ആലുവിള, അമൽ മാത്യു, ബിനു മാത്യു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വരും ദിവസങ്ങളിൽ കൂടുതൽ ദുരിതം അനുഭവിക്കുന്ന കുട്ടനാട് പ്രദേശങ്ങൾ സന്ദർശിച്ചു വീണ്ടും ആവശ്യ വസ്തുക്കളുടെ വിതരണം നടത്താനും ദുരിത കയത്തിൽ അകപ്പെട്ടവർക്ക് കൗൺസലിംഗ്
നടത്താനും പദ്ധതിയുണ്ടെന്നു ശ്രദ്ധ ഡയറക്റ്റർ ഡോ. പീറ്റർ ജോയ് പറഞ്ഞു. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും, ശ്രദ്ധയും കൈകോർത്താണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്.

ദുരിതം അനുഭവിക്കുന്നവരുടെ പ്രവർത്തനത്തിൽ സമാശ്വാസമായി പ്രവർത്തിക്കുന്ന എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ എം.എൽ.എ ആർ. രാജേഷ് അഭിനന്ദിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.