കഥ:എന്റെ പ്രിയൻ | ജിജി പ്രമോദ് ,കോന്നി

പാൽനിലാവ് പുഞ്ചിരി തൂകിനിൽക്കുന്ന ആ രാത്രിയിൽ സ്നേഹത്തിന്റെ പരിമളതൈലം പൂശി ഞാൻ എൻ പ്രാണപ്രിയന്നരികിലേക്കു ചെന്നു.അവൻ എന്നെ ഒരു മലയുടെ താഴ്വാരത്തേക്കു കൂട്ടികൊണ്ടുപോയി.നിലാ ചന്ദ്രനും താരങ്ങളും ഞങ്ങളെ നോക്കി പുഞ്ചിരി പൊഴിച്ചു.എന്റെ പ്രിയൻ കരങ്ങളാൽ എന്നെ ചേർത്തു പിടിച്ചു.അപ്പോൾ ഞാൻ അറിഞ്ഞു.എന്നെ മരണത്തിൽ നിന്നും വീണ്ടെടുപ്പാൻ അവൻ സഹിച്ച ആ കരങ്ങളിലെമുറുവിന്റെ ആഴം.. ആമാർവ്വിലേക്കു ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ ഞാൻ ചേർന്നിരുന്നു…ഒരു ഇളം കാറ്റു ഞങ്ങളെ തഴുകി കടന്നു പോയ്‌.ആ കുളിരിൽഞാൻ കുറച്ചുകൂടി ആ മാറിലേക്ക്ചേർന്നിരുന്നു. ഇപ്പോൾ എനിക്ക് വ്യക്ത മായി കേൾക്കാം റോമൻ പടയാളികൾ തകർത്ത ആ ഹൃദയം ഇപ്പോഴും എനിക്കായി തുടിക്കുന്നത്.ആർദ്രമായി എന്നെ നോക്കുന്ന എന്റെ പ്രാണപ്രിയന്റെ കണ്ണുകൾ ഉത്തമ ഗീതത്തിലെ വിശേഷണങ്ങളേയും വെല്ലുന്നതായ കാന്തി ഉള്ളതായിരുന്നു.ഞാൻ ചെയ്ത കണ്മോഹം എന്ന പാപം മറയ്ക്കാൻ വേണ്ടിയാണോ പ്രിയനേ മുൾകിരീ ടത്തിന്റെ  മുള്ളുകൾ മനോഹരമായ നിൻ മിഴികൾ തുളച്ചിറങ്ങിയത്.

എന്റെ ചോദ്യം ആ മിഴികൾ നിറച്ചുവോ?..

നിലാവെളിച്ച ത്തിൽ ആകണ്ണുകൾ തിളങ്ങി നിന്നു..അതിൽ എന്നോടുള്ള അടങ്ങാത്ത സ്നേഹം ഞാൻ കണ്ടു.ഇത്രമേൽ എന്നെ സ്നേഹിച്ച പ്രിയന്റെ അമൂല്യമായ സ്നേഹം ഞാൻ എത്ര നാൾ തള്ളിക്കളഞ്ഞിരുന്നു.ഓർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.ഞാൻ ആ പാദത്തിൽ ചുബിച്ചു..എന്റെ കണ്ണീരിനാൽ  ആ പാദം കഴുകുമ്പോൾ ഞാൻ കണ്ടു പാപത്തിന്റെ വഴികളിൽ നടന്നിരുന്ന എന്നെ രക്ഷിക്കാനായി ആ വിശുദ്ധ പാദങ്ങളിൽ ആഴത്തിൽ പതിഞ്ഞ ആണി പഴുത്.ഇനി ഞാൻ നിന്നെവിട്ടുപോകില്ലപ്രിയനേ….നിൻ സ്നേഹത്തിൽ നിന്നും ദൂരേക്ക്‌ പോകില്ല ഞാൻ.രാക്കിളികൾ അതുകേട്ട് സന്തോഷത്തോടെ ചിലച്ചു..നക്ഷത്രങ്ങൾ ഇമ ചിമ്മി അടച്ചു..അപ്പോഴും കുളിർകാറ്റു വീശിക്കൊണ്ടേ ഇരുന്നു..ഞാൻ എന്റെ പ്രിയനോട് ചേർന്നിരുന്നു..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.