വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജിയുടെ 7-മത് ബിരുദദാന സമ്മേളനം നടന്നു

ഷാർജ: വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജിയുടെ ഏഴാമത് ബിരുദദാന സമ്മേളനം ഇന്നലെ (28.06.18) വൈകിട്ട് 7.30 മുതൽ 10.30 വരെ ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ വെച്ച് നടത്തപ്പെട്ടു. പ്രസ്തുത മീറ്റിങ്ങിൽ റവ. ഡോ. സ്റ്റാലിൻ തോമസ് (കൽക്കട്ട) റവ. ഡോ. ടിം എ. ഒസ്യോവി (വാൻക്യൂവർ, കാനഡ) എന്നിവർ മുഖ്യാതിഥികളായിരുന്നു. വർഷിപ്പ് സെൻറർ കോളേജ് ക്വയർ ഗാനങ്ങൾ ആലപിച്ചു. “എഴുന്നേറ്റ് പുറപ്പെടുക” എന്നതായിരുന്നു ചിന്താവിഷയം. റവ. ഡോ. വിത്സൺ ജോസഫ്, റവ. റോയി ജോർജ്ജ്, റവ. സൈമൺ ചാക്കോ, വിത്സൺ ജോർജ്ജ്, മോൻസി നിരണം എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരുന്നത്.
+2 കഴിഞ്ഞ സ്കൂൾ വിദ്യാർഥികൾക്കായി നടന്നു വരുന്ന ജൂനിയർ കോളേജ്, വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജിന്റെ ഷാർജ്ജ, അൽ-ഐൻ ശാഖകളിൽ നിന്നും പഠനം പൂർത്തിയാക്കിയ 35 വിദ്യാർഥികൾ ഡിപ്ലോമ ഇൻ തിയോളജി, ബാച്ചിലർ ഓഫ് തിയോളജി, മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദങ്ങൾ ഏറ്റുവാങ്ങി. വളരെ അടുക്കും ചിട്ടയോടും നടത്തപ്പെട്ട പ്രൗഡഗംഭീരമായ സദസ്സിൽ നടന്ന ചടങ്ങിലാണ് ബിരുദദാനം നടന്നത്.

ആയിരത്തിലധികം പേർ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജി ഒരു ദശാബ്ദം പിന്നിട്ടതിന്റെ ഭാഗമായി പുറത്തിറക്കിയ 100 പേജുള്ള മനോഹരമായ സുവനീറും ചടങ്ങിൽ പ്രകാശനം ചെയ്ത് വിതരണം ചെയ്തു.

അടുത്ത അധ്യയന വർഷത്തെ ക്ലാസ്സുകൾ ജൂലൈ 4 ന് ആരംഭിക്കും.
സമ്മേളനത്തിന്റെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുരയാണ് നിർവ്വഹിച്ചത്. കടന്നു വന്നവർക്കെല്ലാം ഭക്ഷണവും സംഘാടകർ ക്രമീകരിച്ചിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.