ബാംഗ്ലൂർ കർമേൽ ഷാരോൺ സഭയുടെ 21 ദിന ഉപവാസ പ്രാർത്ഥന 24 ന് സമാപിക്കും

ചാക്കോ കെ തോമസ്

ബെംഗളുരു: മടിവാള കർമേൽ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 3 മുതൽ നടന്ന് വരുന്ന 21 ദിന ഉപവാസ പ്രാർത്ഥനയുടെ സമാപന ദിനങ്ങളായ ജൂൺ 22 , 23 വെള്ളി ശനി ദിവസങ്ങളിൽ അനുഗ്രഹിക്കപ്പെട്ട ഉണർവ് പ്രാസംഗികനും കൺവെൻഷൻ പ്രാസംഗികനുമായ പാസ്റ്റർ സാം ജോസഫ് (കുമരകം )ദൈവ വചനത്തിൽ നിന്നും സംസാരിക്കുക്കുന്നതായിരിക്കും. വെള്ളി ശനി രാവിലെ 10:30 മുതൽ ഉച്ചക്ക് 2 വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയും യോഗങ്ങൾ ഉണ്ടായിരിക്കും. 24 ഞായറാഴ്ച രാവിലെ ആരാധനയോടു കൂടി യോഗങ്ങൾ സമാപിക്കും. പാസ്റ്റർ കുരുവിള സൈമൺ ശുശ്രൂഷകൾ നിർവഹിക്കുന്നതും ചർച്ച് ക്വയർ ആരാധനക്കു നേതൃത്വം നൽകുകയും ചെയ്യും. എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 9 നു ഇംഗ്ലീഷ് ആരാധനയും 10 നു മലയാളം ആരാധനയും ഇവിടെ നടന്നു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് Contact : 8884388838/988613675

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.