ലേഖനം:ഭക്തന്മാർ ഇല്ലാതെ പോയാൽ | പാസ്റ്റർ കെ.എം.ജെയിംസ്, തെക്കേക്കാലാ

ഭക്തി ആത്മീയതയുടെ തിരിച്ചറിവാണ് മതവിശ്വാസികളിൽ കൂടുതലായികണ്ടുവരുന്നതും ഈ ഭക്തിയുടെ മൂടുപടമാണ് . ഈ മൂടുപടം സത്യത്തിൻറ്റെയോ വ്യാജത്തിൻറ്റേയോ ആകാം . ഈ ലോകം മുഴുവൻ ദുഷ്ടതക്ക് വളക്കൂറുളളനിലംതന്നെയാണ് കാരണം ഈ ലോകം ദുഷ്ടതയുടെ അധീനതയിലാണ് . ഇവിടെയാണ് ഒരു ക്രിസ്തുവിശ്വാസി ദൈവഭക്തനായി നിൽക്കേണ്ടത് . പുരാതനലോകത്തിലെ ഒരു മനുഷ്യൻ നിഷ്കളങ്കനും, നേരുളളവനും, ദോഷംവിട്ടകലുന്നവനും ആയിതീർന്നപ്പോൾ അവനെ തകർക്കുവാൻ പിശാച് തൊടുത്തുവിട്ട അമ്പുകൾ ഈയ്യോബ് എന്ന ഭക്തൻറ്റെ വസ്തുവകകളെയും മൃഗസംമ്പത്തിനേയും ദാസജനത്തേയും മക്കളേയും നശിപ്പിക്കുവാൻ അധികം സമയം എടുക്കേണ്ടിവന്നില്ല . പക്ഷെ ഭക്തിക്കെതിരായി ഭാര്യപോലും തൊടുത്തുവിട്ട അമ്പുകൾ ലക്ഷ്യംതെറ്റിപോവുകയാണുണ്ടായത് . ▪ സഭയിൽ ഭക്തന്മാർ ഇല്ലാത്തസ്ഥിതി രക്ഷിക്കപെടുന്നവരെ അവൻ ദിനംപ്രതിസഭയോടുചേർത്തുകൊണ്ടിരുന്നു (അപ്പൊസ്തലപ്രവ്യത്തി 2:47) അങ്ങനെ സഭ ഒരു പ്രത്യേക ഉദ്ദേശത്തിനായി വിളിച്ചുവേർതിരിക്കപ്പെട്ടവരുടെകൂട്ടമായിമാറി . വീണ്ടുംജനിച്ചവരുടെകൂട്ടത്തിൽനിന്നാണ് ഭക്തന്മാർഎഴുന്നേൽക്കുന്നത് . അവരുടെ പഴയമനുഷ്യനേ കുഴിച്ചിടുന്ന സ്നാനത്തിൽ ക്രിസ്തുവിനോട്ചേർന്ന് പുതുമനുഷ്യനേധരിക്കുകയും ചെയ്തപ്പോൾ അവർ ഭക്തിയുടെ വേഷംധരിക്കുന്നവരായിതീരുന്നില്ല . പ്രതികൂലങ്ങളുടെ നടുവിൽ കറയറ്റഭക്തിയോടെ നിന്നവരാണ് ആദ്യകാലവിശുദ്ധന്മാർ . ഈ ഭക്തന്മാർ മണ്ണേപ്രതിമാണിക്യം വെടിയാത്തവരും സമൂഹത്തിൽ അവഗണിക്കപ്പെടുന്നവരും ഉടുതുണിക്ക് മറുതുണിഇല്ലാത്തവരായി പട്ടിണിയും കഷ്ടതയും അനുഭവിച്ചുകൊണ്ട് ദൈവത്തോടുളളഭക്തിയേമുറുകെപിടിച്ചുനിന്നു . ഇന്ന് വേഷഭക്തിയും പാരമ്പര്യഭക്തിയും കൊണ്ട് തൃപ്തിപ്പെടുന്നവരാണ് ഭൂരിപക്ഷം വിശ്വാസികളും കാരണം പെന്തെക്കോസ്തുകുടുംബങ്ങളിൽ ജനിച്ചുവളരുന്ന മക്കൾ വചനപ്രകാരം പാപികൾതന്നെയാണ് . പാപങ്ങളെ ഏറ്റുപറയാതെയുംമാനസാന്തരം ഉണ്ടാകാതെയുംകർത്താവിനെ രക്ഷകനായി ഹൃദയത്തിൽ സ്വീകരിക്കാതെയും സഭാന്തരീഷത്തിൽ വളർന്നുവരുമ്പോൾ സ്നാനംസ്വീകരിച്ച് സഭാംഗങ്ങളായി തീരുന്നു . ഇവിടെ ദൈവഭക്തന്മാരുടെ വംശനാശംതന്നെസംഭവിക്കുകയാണ് സണ്ടേസ്കൂളുകളിൽ ആയാലും എത്രഅദ്ധ്യാപകർ കുട്ടികളെ പാപബോധംവരുത്തിക്രിസ്തുവിനെ രക്ഷകനായി സ്വീകരിപ്പിക്കുന്നുണ്ട് . ഇന്നത്തെ തലമുറക്ക് ആരാധനക്ക് എത്തിയാൽ സ്തുതിഗീതങ്ങൾ പാടി ആരാധിക്കേണ്ട . കാരണം സഭയിൽ ഗായകസംഘംപാടുവാനുണ്ട് , ബൈബിൾ കൊണ്ടുപോകേണ്ട ഫോണിൽ ബൈബിൾ ഉണ്ടല്ലോ ആരാധനയിൽ നടക്കുന്നവചനശുശ്രൂഷ എത്രപേർസ്രദ്ധിക്കുന്നുണ്ട് വാട്സാപ്പിലും, ഫെയിസ്ബുക്കിലുംനോക്കിയിരിക്കുമ്പോൾ എത്രപേർക്ക് വചനം കേൾക്കുവാൻകഴിയും . സഭയുടെ നാഥനും രക്തംകൊടുത്ത് വേണ്ടെടുത്തവനുമായ കർത്താവ് സഭയെനോക്കിയപ്പോൾ കണ്ടത് സഭയിലും ഭക്തന്മാർ ഇല്ലല്ലോ . ▪ യഹോവാഭക്തിയാണ് ജ്ഞാനത്തിൻറ്റെ ആരംഭം അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രെ നടപ്പാൻനോക്കുവീൻ ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവീൻ (എഫെസ്യർ5:16) എന്ന പൗലുസിൻറ്റെ വാക്കുകൾ തിരിച്ചറിയുമ്പോൾ ഏതൊരുവ്യക്തിക്കും യഹോവഭക്തിയോടെ ജീവിച്ചാൽ ജ്ഞാനത്തോടെ ഈ ദുഷ്കാലത്ത്ജീവിക്കാം ആധുനീകകണ്ടുപിടിത്തങ്ങളും സൗകര്യങ്ങളും ഒക്കെ മനുഷ്യൻറ്റെ ആവശ്യങ്ങൾക്ക് വേഗം കൂടുന്നു എങ്കിലും അതിൻറ്റെ അമിതഉപയോഗങ്ങൾ ഇന്ന് പെന്തെക്കോസ്തുതലമുറയെ അഭക്തരാക്കിമാറ്റുകയാണ് വിലക്കപ്പെട്ടപലതും തിരിച്ചെടുക്കുവാനും വിട്ടുപോന്നതിലേക്ക് മടങ്ങിപോകുവാനും ജാതികളുടെ ആചാരങ്ങൾ അനുകരിച്ചുകൊണ്ട് പിതാക്കന്മാരുടെ മാതൃകകളെ പിൻപറ്റുവാൻ കഴിയാതെ ദൈവവചനത്തിൻറ്റെ ഉപദേശങ്ങളും ആലോചനകളും പുറംതളളിക്കൊണ്ട് ദൈവസഭ ഇന്ന് കപടഭക്തിക്കാരെ കൊണ്ടും രാഷ്ട്രീയക്കാരെകൊണ്ടും , പാരമ്പര്യവാദികളെകൊണ്ടും നിറഞ്ഞിരിക്കുകയാണ് അവർ ഭക്തിയുടെ വേഷം ധരിച്ചുകൊണ്ട് അതിൻറ്റെ ശക്തിയെ തെജിക്കുന്നവരായി മാറിയിരിക്കുന്നു . ഈ കൃപായുഗത്തിൻറ്റെ അവസാനത്തിൽ എത്തിയിരിക്കുന്നച ദൈവജനം ജീവിതവിശുദ്ധിയിലേക്ക് മടങ്ങിവന്നുകൊണ്ട് വരുംതലമുറയുടെ മുമ്പിൽ ദൈവഭക്തന്മാരായി കർത്താവിൻറ്റെ മടങ്ങിവരവുവരെയും നിൽക്കുവാൻ കഴിയട്ടെ . എങ്കിൽ ദൈവഭക്തന്മാർ ഇല്ലാതെ പോകുകയില്ല ●

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.