ബൈബിൾ വായിച്ചും പ്രാർത്ഥിച്ചും കുമ്മനത്തിന് വരവേൽപ്പ്

ന്യൂഡൽഹി: തലസ്ഥാനത്തെ മിസോറം ഭവനിലെത്തിയ നിയുക്ത ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ബൈബിള്‍ വായിച്ചും പ്രാർത്ഥിച്ചും കൊണ്ടുമാണ് വരവേറ്റത്. പാസ്റ്റര്‍ ഡേവിഡ് ലാല്‍ റാംലിയാനയുടെ നേതൃത്വത്തില്‍ നടന്ന ബൈബിള്‍ വായനയിലും പ്രാര്‍ത്ഥനയിലും ഭവനിലെ ജീവനക്കാരും പങ്കെടുത്തു. “യെഹോവ എന്റെ ഇടയനാകുന്നു. എനിക്കു മുട്ടുണ്ടാവുകയില്ല. പച്ചയായ പുല്‍പുറങ്ങളിൽ അവനെന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക് അവന്‍ എന്നെ നയിക്കുന്നു” എന്ന സങ്കീര്‍ത്തന ഭാഗമാണു പാസ്റ്റര്‍ വായിച്ചത്.

post watermark60x60

ഗവര്‍ണറായി ചുമതലയേല്‍ക്കാന്‍ പോകുന്ന നേതാവിന്റെ പകിട്ടേതുമില്ലാതെ വന്ന കുമ്മനത്തിനു യോജിച്ച പ്രാര്‍ത്ഥനാ വചനങ്ങളായി അവ മാറി.

-ADVERTISEMENT-

You might also like