ലേഖനം:”ക്രിസ്തു യേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ” | ബ്ലെസ്സൺ ജോൺ

നമ്മുക്ക് ഇഷ്ടം ഇല്ലാത്ത ഒരു പ്രവർത്തി ചെയുന്ന ഒരു വെക്തിയോടുള്ള നമ്മുടെ സമീപനം എപ്രകാരം ആകുന്നു. ഈ നാളുകളിൽ വളരെ ഗൗരവമായി ചിന്തിക്കേണ്ട ഒരു കാര്യമാണിത്. നമ്മളിൽ പലരും തിരഞ്ഞെടുക്കുന്ന വഴി കഴിവതും ആ വ്യക്തിയെ ഒഴിഞ്ഞു പോകുകയാവും. എന്നാൽ ചുരുക്കം ചില ദൈവദാസന്മാർ ഒന്ന് രണ്ടുതവണ ഒക്കെ ഉപദേശിച്ചു നോക്കും, പിന്നെ എഴുതിത്തള്ളും. ഞാൻ പറഞ്ഞത് നമ്മളായിരിക്കുന്ന വിശ്വാസഗോളത്തിന്റെ ഒരു പൊതു സ്വഭാവമാണ്, എന്നാൽ ചുരുക്കം ചിലർ ഇതിൽനിന്നും വെത്യസ്തർ ആകുമായിരിക്കും എന്നത് വിസ്മരിക്കുന്നില്ല.

ഗാന്ധിജി ഒരിക്കൽ പറഞ്ഞു ഇന്ത്യയിലെ ക്രിസ്ത്യാനികൾ വചനപ്രകാരം ജീവിക്കുന്നെങ്കിൽ സുവിശേഷം അറിയിക്കേണ്ട ആവശ്യമില്ല എന്ന്.
യഥാർത്ഥ സുവിശേഷം നമ്മുടെ ജീവിതം തന്നെയാകുന്നു. ക്രിസ്തുയേശു ഈ ലോകത്തിൽവന്നു നാമൊരുവനായി ജീവിച്ചു. അവനെ വിധിച്ച പീലാത്തോസ് അവനിൽ ഒരു കുറവും കണ്ടില്ല .എന്ന് നാം വായിക്കുന്നു .കർത്താവ് നമ്മിൽ ആഗ്രഹിക്കുന്നത് മറ്റുള്ളവർക്ക് കാണത്തക്കവിധത്തിൽ വചനം നമ്മുടെ ഹൃദയങ്ങളിൽ എഴുതുവാനാണ്. വചനം പറയുന്നു റോമർ 5:8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. നാം പാപികൾ ആയിരുന്നപ്പോൾ അവൻ നമ്മെ സ്നേഹിച്ചു. അതിനർത്ഥം കർത്താവ് പാപത്തെ സ്നേഹിക്കുന്നു എന്നാണോ?
ഒരിക്കലും അല്ല അവൻ പാപത്തെ വെറുക്കുന്നതുകൊണ്ട് പാപിയെ സ്നേഹിക്കുന്നു .
നാമൊന്നു മാറി ചിന്തിച്ചാൽ അതുവഴി അനേക ജീവിതങ്ങൾ അനുഗ്രഹിക്കപെടും .

കാണാതെപോകരുത് ആ ദിവ്യ സ്നേഹത്തെ പിശാചിന്റെ തലതകർത്ത ആ മഹൽ സ്നേഹത്തെ. പിശാച് കരുതി ദൈവം പാപത്തെ വെറുക്കുന്നു .
പാപം ചെയ്ത മനുഷ്യനാൽ എല്ലാം അവസാനിച്ചു എന്ന് ദൈവം സ്നേഹം ആകുന്നു എന്ന് പറഞ്ഞാൽ ഒരുപക്ഷെ അതിന്റെ വ്യാപ്തി നമ്മുക്ക് മനസ്സിലാകില്ല .എന്നാൽ എല്ലാം അവസാനിച്ചു എന്ന് പിശാച് മുദ്രയിട്ടിടത്തു. കർത്താവ് സ്നേഹത്തിന്റെ വാതിൽ തുറന്നു .ഞാൻ പാപത്തെ വെറുക്കുന്നതിനാൽ പാപിയെ സ്നേഹിക്കുന്നു .
കർത്താവ് ക്രൂശോളം ആ സ്നേഹം നിലനിർത്തിയെങ്കിൽ നിത്യജീവിതത്തിൽ ചില ചെറിയ കുത്തുകളും അടികള് ഏൽക്കുവാൻ നമ്മുക്കും കഴിയില്ലേ
പിശാച് എല്ലാം അവസാനിച്ചു എന്ന് മുദ്രയിട്ട ജീവിതങ്ങളിൽ
ചില സ്നേഹത്തിന്റെ വാതിലുകൾ തുറക്കുവാൻ നമ്മുക്കും കഴിയില്ലേ.

കഴിയും അതിനു കർത്താവെടുത്ത ആയുധം തന്നെ നാമും എടുക്കേണം.
“സ്നേഹം” യോഹന്നാൻ 13:34 നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. ഇന്നുവരെ നമ്മൾ വഴിമാറി പോയിരുന്നവരെങ്കിൽ ഇനിയും നമ്മുക്ക് അനേകരുടെ വഴിമാറ്റുന്നവർ ആയിത്തീരാം പാപത്തെ നമ്മുക്ക് വെറുക്കാം. പാപിയെ നമ്മുക്ക് സ്നേഹിക്കാം.

  • ബ്ലെസ്സൺ ജോൺ, ഡൽഹി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.