പി.എം.ജി ചർച്ചിന് പുതിയ നേതൃത്വം; പാസ്റ്റര്‍ കെ. കെ. ജോസഫ് വീണ്ടും ജനറല്‍ പ്രസിഡന്‍റ്, പാസ്റ്റര്‍ ജേക്കബ് നേശമണി ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: പെന്തെക്കോസ്ത് മാറാനാഥ ഗോസ്പല്‍ ചര്‍ച്ച് ജനറല്‍ പ്രസിഡന്‍റായി പാസ്റ്റര്‍ കെ.കെ. ജോസഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പി.എം.ജി. ചര്‍ച്ചിന്‍റെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിസ്ട്രിക്ട് പാസ്റ്ററായ ഇദ്ദേഹം നാലാം തവണയാണ് ജനറല്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. ജനറല്‍ സെക്രട്ടറിയായി പാസ്റ്റര്‍ ജേക്കബ് നേശമണിയും ജനറല്‍ ട്രഷററായി പാസ്റ്റര്‍ എബ്രഹാം തരകനും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് പാസ്റ്റര്‍ ജേക്കബ് നേശമണിയും പാസ്റ്റര്‍ എബ്രഹാം തരകനും യഥാക്രമം ജനറല്‍ സെക്രട്ടറി, ജനറല്‍ ട്രഷറാര്‍ എന്നിസ്ഥാനങ്ങളില്‍ തെരെഞ്ഞെടുക്കപ്പെടുന്നത്. പാസ്റ്റര്‍ ജേക്കബ് നേശമണി പെന്തെക്കോസ്ത് മാറാനാഥ ഗോസ്പല്‍ ചര്‍ച്ച് തിരുവനന്തപുരം നോര്‍ത്ത് ഡിസ്ട്രിക്ട് പാസ്റ്ററും പാലോട് പെരിങ്ങമല സഭശുശ്രൂഷകനുമാണ്. എസ്.ബി.ഐ. സീനിയര്‍ മാനേജറായി വിരമിച്ച പാസ്റ്റര്‍ എബ്രഹാം തരകന്‍ പാറശ്ശാല ആടുമണ്‍കാട് പി എം ജി ചര്‍ച്ച് സഭാശുശ്രൂഷകനാണ്. ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി പാസ്റ്റര്‍ കെ.എം.ജോര്‍ജ്ജ്, പാസ്റ്റര്‍ എം.എ.വര്‍ഗ്ഗീസ്, പാസ്റ്റര്‍ എസ്.ഹാരിസ്, പാസ്റ്റര്‍ ടി.ജി.ജോസ്, പാസ്റ്റര്‍ മനോഷ് കെ.ബാബു, ഇവാ.തോമസ് കുട്ടി എന്നിവരെ തെരെഞ്ഞെടുത്തു. പാസ്റ്റര്‍ ടി.ജി.ജോസ്, പാസ്റ്റര്‍ മനോഷ് കെ.ബാബു, ഇവാ.തോമസ് കുട്ടി എന്നിവര്‍ ജനറല്‍ കൗണ്‍സിലിലെ പുതുമുഖങ്ങളാണ്. എപ്രില്‍ 26 നു തിരുവനന്തപുരം സഭാ ആസ്ഥാനമന്ദിരത്തിലെ കര്‍മേല്‍ പ്രയര്‍ ഹാളില്‍ നടന്ന പി.എം.ജി ചര്‍ച്ച് മിനിസ്റ്റീരിയല്‍ ബോഡിയാണ് 2018-2021 വര്‍ഷങ്ങളിലേയ്ക്കു ജനറല്‍ കൗണ്‍സില്‍ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ജനറല്‍ പ്രസിഡന്‍റ് പാസ്റ്റര്‍ കെ.കെ. ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജോ ജോസഫ് റിപ്പോര്‍ട്ടും ജനറല്‍ ട്രഷറാര്‍ പാസ്റ്റര്‍ പി.എം.പാപ്പച്ചന്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു. പാസ്റ്റര്‍ ജേക്കബ് നേശമണി സ്വാഗതവും പാസ്റ്റര്‍ തോമസ് വര്‍ഗ്ഗീസ് കൃതജ്ഞതയും പറഞ്ഞു. സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ ജെ. ജെ. അലക്സാണ്ടര്‍ വരണാധികാരിയായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.