പി.വൈ.പി.എ പ്രായപരിധിയിൽ മാറ്റമില്ല

കുമ്പനാട്: പി.വൈ.പി.എ.യുടെ അംഗങ്ങളുടെ പ്രായപരിധി ഇപ്പോളുള്ള 40-തിൽ നിന്നും കുറച്ചു 35 ആക്കനുള്ള തീരുമാനം നടപ്പായില്ല. ഇന്ന് നടന്ന  കൌണ്‍സിലിൽ ഈ വിഷയം ചർച്ചക്ക് വന്നെങ്കിലും അംഗീകാരം ലഭിച്ചില്ല.

post watermark60x60

അതേ സമയം പി.വൈ.പി.എ കേരളാ സ്റ്റേറ്റ് തിരഞ്ഞെടുപ്പ് മേയ് 26ന് കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. കഴിഞ്ഞ തവണത്തെപോലെ 15 മുതൽ 40 വയസ്സുവരെ ഉള്ളവർക്ക് വോട്ട് ചെയ്യാനും മത്സരിക്കാനും ഉള്ള അവസരം ഉണ്ടാകും. ഇലക്ഷൻ കമ്മീഷണറായി പാസ്റ്റർ സാംകുട്ടി ജോണ് ചിറ്റാറിനേയും നിയമിച്ചു.

-ADVERTISEMENT-

You might also like