കവിത: കരുണാമയൻ | ഫേബ പ്രസാദ്

പാപ പങ്കിലമാം എൻ മനസ്സ്
നൽ വെണ്മയായ് തീർത്തവൻ
തൻ തിരു രക്തം ചൊരിഞ്ഞു പാപിയെൻമേൽ
ശുദ്ധനായ്‌ തീർന്നു ഞാനതിൽ

post watermark60x60

അറിയാതെ ചെയ്തൊരു അപരാധമൊക്കെയും
മറന്നീടണെ എന്‍റെ കരുണാമയാ
കനിവിന്‍റെ ചാലുകള്‍ ഹൃദയത്തിന്നുള്ളിലായ്‌
തീര്‍ത്തീടണേ എന്‍റെ സ്നേഹ താതാ

കരുണ വറ്റിയ മുഖങ്ങൾ നിറഞ്ഞോരീ ലോകത്തിൽ
കരുണാമയൻ അവനെന്റെ നാഥനായ്
തൻ വാഗ്ദത്തങ്ങൾ എൻ മേൽ പകർന്നു
തിരുവചനം എന്നുള്ളിലാക്കി

Download Our Android App | iOS App

ഞാനിനിമേൽ അന്യനല്ല
എനിക്കൊരു താതൻ സ്വർഗേ വസിക്കുന്നു
സ്വപുത്രനായി ക്രിസ്തുവിൽ ഞാൻ സ്വതന്ത്രനായി
തീര്‍ത്തു പാപശാപവും ക്രൂശതിൽ

മൃത്യുവിൻ ഭയം ഇനി മേൽ വാഴ്കയില്ല
മൃത്യുവേ ജയിച്ചവൻ എന്നുടെ കർത്തൻ
കാൽവരിയിൽ ജയംകൊണ്ടാടിയവൻ
എന്നെന്നും ജീവിക്കുന്നവൻ എൻ നാഥൻ

_ ഫേബ പ്രസാദ്, കായംകുളം

-ADVERTISEMENT-

You might also like