അൾജീരിയയിൽ സൈനിക വിമാനം തകർന്ന് 150-ൽ പരം പേർ കൊല്ലപ്പെട്ടു

ആൽജിയേഴ്സ്: അൾജീരിയയിൽ സൈനിക വിമാനം തകർന്ന് 150-ൽ പരം പേർ കൊല്ലപ്പെട്ടു. സിവിൽ ഡിഫൻസ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തലസ്ഥാനമായ ആൽജിയേഴ്സിനു സമീപം ബൂഫാരിക് എയർപോർട്ടിൽ നിന്ന് സൈനികരും ആയുധങ്ങളുമായി പുറപ്പെട്ട റഷ്യൻ നിർമ്മിത ഇലിംഗിങ് -76 കാർഗോ വിമാനമാണ് രാവിലെ 8 മണിയോടെ തകർന്നു വീണത്. എന്നാൽ അപകടത്തിന്റെ കാരണം വ്യക്തമല്ല.

ഒരു പാടത്താണ് വിമാനം തകർന്നു വീണത്.
പതിനാലു ആംബുലൻസുകൾ ആശുപത്രിയിൽ എത്തിയതായി ന്യൂസ് ചാനലുകൾ റിപ്പോർട് ചെയ്യുന്നു

പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.