നാഷണൽ ഹൂമൺ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻഫോഴ്സിന്റെ ന്യൂനപക്ഷചെയർമാനായി പാസ്റ്റർ.ജെസ്റ്റിൻ കോശി നിയമിതനായി

ബംഗളൂരു: ഡൽഹി ആസ്ഥാനമായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാഷണൽ ഹൂമൺ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻഫോഴ്സിന്റെ കർണാടക സംസ്ഥാന ന്യൂനപക്ഷചെയർമാൻ ആയി ബാംഗ്ലൂർ ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെന്റർ സീനിയർ പാസ്റ്ററുമായിരിക്കുന്ന പാസ്റ്റർ.ജെസ്റ്റിൻകോശിയെ നിയമിച്ചു… ബാംഗ്ലൂർ ഗോൾഡ് ഫിൻഞ്ച് ഹോട്ടലിൽ വച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ കർണാടക സം‌സ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെമ്പർ ഡോ. മെറ്റിൽഡ ഡിസൂസ നോമിനേറ്റ് ചെയ്യുകയും നാഷണൽ ഹൂമൺ റൈറ്റ്സ് & ആന്റി കറപ്ഷൻ ഫോഴ്സ് നാഷണൽ പ്രസിഡന്റ് ശ്രീ ബൈരൻ ദേവ് അംഗീകരിക്കുകയും ചെയ്തു… കർണാടക സംസ്ഥാനത്ത് എന്നു തന്നെയല്ല ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു പെന്തെക്കോസ്ത് പാസ്റ്റർ ന്യൂനപക്ഷ വിഭാഗങ്ങളുടെ നേതൃസ്ഥാനങ്ങളിൽ എത്തുന്നത് എന്നുള്ളത് പെന്തകോസ്ത് സമൂഹത്തിനു അഭിമാനകരമായ വസ്തുതയാണ്..

കേരളത്തിൽ കൊട്ടാരക്കര കരീപ്ര എ. ജി. സഭാഅംഗമായ ഇദ്ദേഹം ചൊവ്വള്ളൂർ ജെ.കെ.ഭവനിൽ കോശി മാത്യൂ – മറിയാമ്മ ദമ്പതികളുടെ മകനാണ്.. ഭാര്യ: ഫേബ, മക്കൾ: ജോഹന്ന, ജോവിയ… 2000 ൽ നഴ്സിംഗ് ഉപരിപഠനത്തോടുള്ള ബന്ധത്തിൽ ബാംഗ്ലൂർ എത്തുകയും പഠനാനന്തരം ബാംഗ്ലൂരിലെ പല വിദ്യാഭാസ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേഷൻ/ഡയറക്ടർ പദവികളിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ കർത്തൃവേളയിൽ വ്യാപൃതനായിരുന്നു.. ബാംഗ്ലൂരിലെ വിവിധ സഭാവിഭാഗങ്ങളുടെ ഐക്യവേദിയായ ആത്മീകസംഗമത്തിന്റെ യൂത്ത് കോ-ഓർഡിനേറ്റർ,
ബാംഗ്ലൂർ ക്രിസ്ത്യൻ press അസോസിയേഷൻ സ്ഥാപക ട്രഷറർ,
ചർച്ച് ഓഫ്‌ ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ബാംഗ്ലൂർ നോർത്ത് ഡിസ്ട്രിക്ട് ഇവന്ജലിസം ഡയറക്ടർ, സൺ‌ഡേ സ്കൂൾ കോ ഓർഡിനേറ്റർ,
ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻ ഇന്ത്യ കർണാടക റീജിയൻ സെക്രട്ടറി, തൂലിക ടീവി സൗത്ത് ഇന്ത്യ കോ ഓർഡിനേറ്റർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.. മാധ്യമ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ അഭിഷക്തൻ കർണാടകക്രിസ്ത്യൻ_ഫെലോഷിപ്പിന്റെ പ്രസിഡന്റ് കൂടിയാണ്…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.