ദുബായ് വിമാനത്താവളത്തിൽ ബാഗേജ് നിയമത്തിൽ മാറ്റം

ദുബായ്: ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ബാഗേജ് നിയമത്തില്‍ മാറ്റം വന്നു. നിശ്ചിത വലിപ്പമില്ലാത്തതും വലിപ്പം കൂടുതലുമുള്ള ഓരോ ബാഗേജിനും 45 ദിര്‍ഹം അധികം ഈടാക്കും. ഏത് വിമാനത്തിൽ യാത്ര ചെയ്യുന്നവര്‍ക്കും പുതിയ നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.

post watermark60x60

ബാഗേജുകള്‍ക്ക് നിശ്ചയിച്ച വലിപ്പം പാലിക്കുന്നില്ലെങ്കില്‍ “ഔട്ട് ഓഫ് ഗേജ് ” വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഓരോ ബാഗേജിനും 45 ദിര്‍ഹം അധികം ഈടാക്കുക. ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

30 സെന്റീ മീറ്റര്‍ നീളവും വീതിയും ഇല്ലാത്തതും ഏഴര സെന്റിമീറ്റര്‍ വലിപ്പമില്ലാത്തതുമായ ബാഗേജുകള്‍ ഇതില്‍ ഉള്‍പ്പെടും. രണ്ടുകിലോയില്‍ കുറവുള്ള ബാഗേജും, ടിവി, പാനല്‍ ഡിസ്‌പ്ലേ എന്നിവക്കും ഇത് ബാധകമാണ്. ഇത് സംബന്ധിച്ച് എയർ ഇന്ത്യ പുറത്തിയ വിക്ഞാപനം ചുവടെ:

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like