ദോഹ ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സംയുക്താരാധനയ്ക്ക് അനുഗ്രഹ സമാപ്‌തി

ഖത്തർ: ബെഥേൽ എ. ജി. സംയുക്ത ആരാധനക്ക് അനുഗ്രഹീത സമാപ്തി.

വെള്ളിയാഴ്ച വൈകിട്ട് ഐ. ഡി. സി. സി. അങ്കണത്തിൽ ഒരുക്കിയ ടെന്റിൽ നടന്ന സംയുക്ത യോഗത്തിൽ ബെഥേൽ എ. ജി. സഭയുടെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് സർവീസുകളിൽ നിന്നായി അനേകം ആളുകൾ പങ്കെടുത്തു. അൽഖോറിൽ നിന്നും കടന്നു വന്ന സഹോദരീ സഹോദരന്മാരുടെ സാന്നിധ്യവും പ്രേത്യേക ശ്രദ്ധ ആകർഷിച്ചു.

സീനിയർ പാസ്റ്റർ ആയിരിക്കുന്ന പാസ്റ്റർ പി. എം. ജോർജ് ശ്രുശൂഷകൾക്കു അധ്യക്ഷത വഹിച്ചു. അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് മുൻ സൂപ്രണ്ടന്റ് പാസ്റ്റർ റ്റി. ജെ. ശാമുവേൽ ദൈവ വചനത്തിൽ നിന്നും സംസാരിച്ചു. സഭ സെക്രട്ടറി ബ്രദർ എം ബേബി,
മിഷൻ ബോർഡിനെ പ്രതിനിധീകരിച് പാസ്റ്റർ ജോർജ് ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.വിവിധ ഭാഷകളിൽ ഉള്ള ഗാനങ്ങൾ കൂട്ടി ഇണക്കി കൊണ്ട് പ്രേത്യേകം ക്രമീകരിക്കപ്പെട്ട ഗായക സംഘത്തിന് ബ്രദർ ഏബൽ ജോസഫ്, പാസ്റ്റർ അനീഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

 

 

-ADVERTISEMENT-

-ADVERTISEMENT-

You might also like