പാസ്റ്റേഴ്സ്‌ ഫാമിലി ഫെലോഷിപ്പ്‌ ഒരുക്കുന്ന ‘കുവൈറ്റ്‌ ദേശീയ പ്രാർത്ഥനാദിനം’

റോജി ഇലന്തൂർ

കുവൈറ്റ്‌ സിറ്റി: രാജ്യത്തിന്റെ വിടുതലിനും കുടുംബങ്ങളുടെ ഉദ്ധാരണത്തിനും ആത്മീയ ഐക്യതയ്‌ക്കുമായി പാസ്റ്റേഴ്സ്‌ ഫാമിലി ഫെലോഷിപ്പ്‌ കുവൈറ്റ്‌ ഒരുക്കുന്ന പ്രാർത്ഥനായജ്ഞം ‘കുവൈറ്റ്‌ ദേശീയ പ്രാർത്ഥനാദിനം’ 2018 എപ്രിൽ 13 വെള്ളിയാഴ്ച രാത്രി 9:30 മുതൽ 12:30 വരെ NECK-KTMCC ഹാളിൽ നടത്തപ്പെടുന്നു.

കുവൈറ്റിൽ ഉള്ള എല്ലാ സഭാശുശ്രൂഷകന്മാരും കുടുംബവും സഭാജനങ്ങളും പങ്ക്‌ കൊള്ളുന്ന യോഗം ഒരു പുത്തൻ ഉണർവ്വിനുള്ള കാൽവെപ്പാണെന്ന് സംഘാടകർ അറിയിച്ചു. പാസ്റ്റേഴ്സ്‌ ഫാമിലി ഫെലോഷിപ്പ് കുവൈറ്റിന്‌ ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.