“ചർച്ച് കോൺഫറൻസ് 2024” ഒക്ടോബർ 30 മുതൽ

കുവൈറ്റ്‌ സിറ്റി : ന്യൂലൈഫ് ഏ.ജി സഭയുടെ അഭ്യമുഖ്യത്തിൽ “ചർച്ച് കോൺഫറൻസ് 2024” ഒക്ടോബർ 30,31, നവംബർ 1 എന്നീ തിയതികളിൽ നടത്തുപ്പെടുന്നു. സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സുപ്പീരിന്റെൻഡന്റ് റവ. പാസ്റ്റർ എൻ.പീറ്റർ മുഖ്യ പ്രഭാഷകൻ ആയിരിക്കും. അരുണചാൽ പ്രദേശൽ സുവിശേഷകനായും പി.സി.എഫ്.സി സഭയുടെ ശുശ്രൂഷകനും വർഷിപ് ലീഡറായും റവ. പാസ്റ്റർ സ്റ്റാൻലി എബ്രഹാം (കുമളി) ആരാധനക്ക് നേതൃത്വം നൽകും. ഒക്റ്റോബർ 30 ബുധനാഴ്ച മുതൽ നവംബർ 1 വെള്ളിയാഴ്ച്ച വരെ കുവൈറ്റ്‌ അഹമ്മദി St. Paul’s anglican church ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6:30 മണി മുതൽ 9 മണി വരെ നടക്കും.

“അടിമ നുകങ്ങളെ തകർക്കുക”( Break every yoke of slavery) എന്നാ വിഷയത്തെ ആസ്പദമാക്കി ഈ കോൺഫറൻസിൽ വചനചിന്തകൾ പങ്കുവെക്കും.

കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ യോഗത്തിൽ സംബന്ധിക്കുവാൻ ക്ഷണിക്കുന്നു എന്ന് ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു. കുവൈറ്റിന്റെ എല്ലാ ഭാഗത്ത്‌ നിന്നും വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading