കഷ്ടദിവസത്തിൽ നമ്മളുടെ ഒപ്പം നിന്ന്‌ വിടുവിക്കുന്ന നല്ല ദൈവം ആണ്: പാസ്റ്റർ ജി. ജെയം

കൊട്ടാരക്കര: നമ്മൾക്ക് കിട്ടിയിരിക്കുന്ന സമയം ദൈവസന്നിധിയിൽ തക്കത്തിൽ ഉപയോഗിച്ചു ദൈവത്തോട് അടുത്തിരിക്കുകയാണേൽ കഷ്ടദിവസത്തിൽ നമ്മളുടെ കൂടെ നിന്ന്‌ വിടുവിക്കുന്ന നല്ല ദൈവം ആണ്. നമ്മളുടെ കഷ്ടദിവസത്തിൽ കൈവിടുന്ന ദൈവം അല്ല എന്ന് റ്റിപിഎം അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം പറഞ്ഞു.
ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സർവ്വദേശീയ കൺവൻഷന്റെ മൂന്നാംദിന രാത്രി യോഗത്തിൽ വചന ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. ജീവനുള്ള ദൈവത്തെ അറിയുന്നതിനാൽ നമ്മൾ ഓരോരുത്തരെയും വീണുപോകതെ ക്രിസ്തു ഉയർത്തും എന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ പകൽ നടന്ന യോഗത്തിൽ നാസറത്ത്‌ സെന്റർ പാസ്റ്റർ എൻ.എസ് ആശിർവാദം പ്രസംഗിച്ചു. ഞായറാഴ്ച സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് നടക്കുന്ന പ്രത്യേക രോഗശാന്തി ശുശ്രൂഷയോട് കൂടെ സർവ്വദേശീയ കൺവൻഷൻ സമാപിക്കും.

post watermark60x60

കൺവൻഷനിൽ ഇന്ന്

7:00- ബൈബിൾ ക്ലാസ്
9:30- പൊതുയോഗം
3:00- കാത്തിരിപ്പ് യോഗം
5:45- സുവിശേഷ പ്രസംഗം
10:00- കാത്തിരിപ്പ് യോഗം

-ADVERTISEMENT-

You might also like