ക്രൈസ്തവ എഴുത്തുപുര ഇനി ബീഹാറിലും

ചാപ്റ്റർ ഉത്‌ഘാടനം നാളെ

ഡൽഹി: ക്രൈസ്തവ എഴുത്തുപുര ഉത്തരേന്ത്യയിലെ പ്രവർത്തനങ്ങൾക്കായി പുതിയ ചാപ്റ്റർ രൂപീകരിക്കുന്നു. ബിഹാറിലാണ് പുതിയ ചാപ്റ്റർ ആരംഭിക്കുന്നത്. ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് പല സംസ്ഥാനങ്ങളിലും ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന പ്രവർത്തകരുള്ളപ്പോൾ തന്നെയും ഘടകങ്ങളായി തിരിച്ച് പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ബിഹാറിൽ ഈ പുതിയ ചാപ്റ്റർ. 5000 വർഷങ്ങളുടെ പാരമ്പര്യമുറങ്ങുന്ന പട്നയിലെ രാജേന്ദ്ര നഗറിൽ നാളെ ഉത്‌ഘാടനം ചെയ്യപ്പെടുന്നു.

കഴിഞ്ഞ വർഷം ആരംഭം കുറിച്ച ഡൽഹി ചാപ്റ്ററിലെ പ്രവർത്തകരുടെ അത്യുത്സാഹപരമായ സന്ദർശനങ്ങളും നടപടികളും ഈ ചാപ്റ്റർ വേഗത്തിൽ രൂപം കൊള്ളുവാൻ സഹായകമായി. ഉത്‌ഘാടന കർമ്മത്തിൽ ക്രൈസ്തവ എഴുത്തുപുര ഭാഗമായി നിലകൊള്ളുന്ന ഇന്ത്യ മിഷന്റെ ഡയറക്ടർ എബി മാത്യുവും ക്രൈസ്തവ എഴുത്തുപുര മീഡിയ ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് ജെറ്റ്സൺ സണ്ണിയുടെയും സാന്നിധ്യമുണ്ടാവും. ബീഹാർ ചാപ്റ്റർ ഭാരവാഹികളെ നാളെ നടക്കുന്ന ഉത്ഘാടന യോഗത്തിൽ പ്രഖ്യാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.