റെയ്ഡ് വാർത്ത നിക്ഷേധിച്ചുകൊണ്ട് തങ്കു ബ്രദർ
കോട്ടയം: ഹെവനലി ഫീസ്റ്റ് സഭയുടെ സ്ഥാപകൻ തങ്കു ബ്രദറിന്റെ വീട്ടിൽ ഇൻകം ടാക്‌സ് റെയ്ഡ് നടന്നതായ് ചില ഓണ്ലൈന് പത്രങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ഹെവൻലി ഫീസ്റ്റ് ടീം അറിയിച്ചു.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. അത്തരത്തിൽ വാർത്തയുടെ നിജ സ്ഥിതി അറിയാതെ പ്രചരിപ്പിക്കരുത്. ഈ വിഷയത്തിൽ സൈബർ സെൽ അന്വേഷണം നടക്കുന്നുണ്ട് എന്നും ഹെവനലി ഫീസ്റ്റ് ടീം അറിയിച്ചു.
Download Our Android App | iOS App
സഭയെ പൊതു സമൂഹത്തിൽ താറടിച്ചു കാണിക്കുവാനുള്ള കുത്സിത ശ്രമങ്ങൾ ആണിതെന്നും വിശ്വാസികൾ ഇത്തരം വാർത്തകളിൽ വീഴരുതെന്നും സഭാ നേതൃത്വം അറിയിച്ചു.