ജനുവരി 31ന് ചന്ദ്രന്‍ ചുവക്കും; ഇത് മനുഷ്യ സമൂഹത്തിനുള്ള മുന്നറിയിപ്പ്

ബെംഗളൂരു: ഭൂമിയിലെ മലിനീകരണത്തിന്റെ തോത് എത്രത്തോളം വലുതാണെന്ന് അറിയണമെങ്കിൽ ജനുവരി 31ന് രാത്രി ആകാശത്തേക്ക് നോക്കാൻ ശാസ്ത്രലോകത്തിന്റെ അറിയിപ്പ്. അന്നേ ദിവസം ചന്ദ്രന് നിറം ചുവപ്പായിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ‘ബ്ലഡ് മൂൺ’ എന്നാണ് ഈ പ്രതിഭാസത്തിന് നൽകിയിരിക്കുന്ന പേര്. ലോകത്തിൽ ചില ഭാഗങ്ങളിലും ഇന്ത്യയിൽ ബെംഗളൂരുവിൽ നിന്നും ഈ അപൂർവ്വ പ്രതിഭാസം കാണാം.
എല്ലാ ഗ്രഹണ ദിവസങ്ങളിലും ചന്ദ്രന് ചുവപ്പ് കലർന്ന നിറമായിരിക്കും. എന്നാൽ, സാധാരണ ഗതിയിൽ ഇത് നഗ്നനേത്രങ്ങൾക്ക് ദൃശ്യമാവാറില്ല. ഭൂമിയുടെ നിഴലിലായതിനാൽ ചന്ദ്രനെ ദൃശ്യമാവാറില്ലെന്നതാണ് സത്യം. പക്ഷേ, ജനുവരി 31ന് ലോകത്തിന്റെ ചില ഭാഗങ്ങളെ കാത്തിരിക്കുന്ന ആ അപൂർവ്വ ദൃശ്യം മനുഷ്യരാശിക്കുള്ള വലിയ മുന്നറിയിപ്പ് തന്നെയാണെന്ന് ശാസ്ത്രലോകം പറയുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.