എഡിറ്റോറിയൽ: കുമ്പനാട് കൺവൻഷനും ചില മാധ്യമ വിചാരവും | ബിനു വടക്കുംചേരി

നേതൃത്വത്തിനു എതിരെ ഉന്നയിക്കുന്ന സംശയങ്ങൾ അഥവാ ആരോപണങ്ങളെ അന്വേഷണം നടത്തി വിവേകപൂര്‍വമായ ഇടപെടലുകൾ ഉണ്ടാകണം. വൈകിയാണെങ്കിലും അത്തരത്തിൽ ഒരു ചുവട് എടുത്തിരിക്കുകയാണ് ഐ പി സി.

 

വർഷത്തെ കുമ്പനാട് കൺവൻഷനിൽ തിരഞ്ഞെടുത്ത ‘തീം’ കഴിഞ്ഞാൽ പിന്നെ കൺവൻഷൻ പന്തലിൽ ഏറ്റവും കൂടുതൽ മുഴങ്ങി കേട്ടതായ ശബ്‌ദമാണ് ഫേസ്ബുക്, വാട്ട്സാപ് അഥവ സാമൂഹ്യമാധ്യമം.

94 ലാം ഐ പി സി ജനറല്‍ കൺവന്‍ഷനോടൊപ്പം തന്നെ ആഗോള ഐ പി സി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മ രൂപപ്പെട്ടതും ഇതോടൊപ്പം ചേർത്തു വായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. കഴിഞ്ഞ നാളുകളിൽ സമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രസ്ഥാനത്തിനും വ്യക്തികൾക്കും എതിരെയുള്ള വിമർശനങ്ങളും സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റങ്ങളും അനിയന്ത്രിതമായി പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുബോൾ സഭയുടെ സുഗമമായ നടത്തിപ്പിന് ഇത്തരം അപക്വമായ പ്രവർത്തികൾ വിലങ്ങു തടിയാകുന്നു, ഇതിനു ഒരു മാറ്റം അനിവാര്യമാണ്.

നേതൃത്വത്തിന് വീഴ്ച സംഭവിച്ചാൽ അല്ലെങ്കിൽ നേതൃത്വ നിരയിലുള്ള ആർക്കെങ്കിലും ഒരു തെറ്റു സംഭവിച്ചാൽ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തി ഉചിതമായ നടപടി സ്വീകരിക്കുക എന്നതാണ് ദൈവസഭയുടെ വളർച്ച ആഗ്രഹിക്കുന്നവരുടെ ഭാഗത്തും നിന്നും ഉണ്ടാകേണ്ടത്. അതിനെ ആത്മീയ പക്വത എന്ന് പറയാം.

ഏത് വിഷയത്തിലും പെട്ടെന്ന് ഇടപെടാനും പക്വമായ തീരുമാനമെടുക്കാനും നേതൃത്വത്തിന് കഴിയുമ്പോള്‍ ജനത്തിനു നേതൃത്വത്തോട് ബഹുമാനവും ആത്മവിശ്വാസവും വര്‍ധിക്കും എന്നതിൽ ഇരുപക്ഷമില്ല. നേതൃത്വത്തിനു എതിരെ ഉന്നയിക്കുന്ന സംശയങ്ങൾ അഥവാ ആരോപണങ്ങളെ അന്വേഷണം നടത്തി വിവേകപൂര്‍വമായ ഇടപെടലുകൾ ഉണ്ടാകണം. വൈകിയാണെങ്കിലും അത്തരത്തിൽ ഒരു ചുവട് എടുത്തിരിക്കുകയാണ്. ഐ പി സി. കേരള സ്റ്റേറ്റ് എടുത്ത തീരുമാനം ജനറൽ കൗൺസിൽ അംഗീകരിച്ചുകൊണ്ടു കുമ്പനാട് കൺവൻഷന്റെ ആറാം ദിവസം
അത്തരക്കാരെ തർജ്ജനം ചെയ്തതായി ജനറൽ പ്രസിഡന്റ് പ്രഖ്യാപിച്ചു.

എഴുത്തു പോലെതന്നെ എഴുത്തുകാരെയും മറ്റുള്ളവർ വായിക്കും
ആഗോള ഐ പി സി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിച്ച സി വി മാത്യു (ചീഫ് എഡിറ്റര്‍, ഗുഡ്ന്യൂസ്‌) പങ്കുവെച്ച ഇതേ കാര്യം ഡോ. ബാബു പോൾ ഊന്നി പറയുകയും ചെയ്തു.

എഴുത്തുക്കാരുടെ ജീവിതശൈലിയും പ്രവർത്തികളും ദൂരെ നിന്ന് മൗനമായി വീക്ഷിക്കുന്ന ഒരു കൂട്ടം അനുവാചകർ ചുറ്റും ഉണ്ടെന്ന് ഓർത്തുകൊണ്ടു വേണം എഴുത്തുകാർ സമൂഹമദ്ധ്യേ ഒരുവനെതീരെ തൂലിക ചലിപ്പിക്കേണ്ടത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്ക്കുകളുടെ വലിയ സ്വാധീനമുള്ള ഈ കാലഘട്ടത്തിൽ വാട്സ്അപ്പും, ഫേസ്ബുക്കും, ഇ-മെയിലും ഇല്ലാത്തൊരു ജീവിതം ചിന്തിക്കുവാന്‍ പോലും കഴിയില്ല എന്നിരിക്കെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങൾ നിലനിര്‍ത്തി അവ്യക്ത സംഭവങ്ങള്‍ക്ക് വാര്‍ത്തകളുടെ മാനം നല്‍കി അവതരിപ്പിക്കുന്ന നവമാധ്യമ പ്രവർത്തനം സമൂഹമധ്യേ പരസമായി പ്രസ്ഥാനങ്ങളെയും സംഘടനകളെയും
വിമർശിക്കുന്ന സംസ്കാരം ക്രൈസ്തവർക്കിടയിൽ വർദ്ധിച്ചു വരുന്നുയെന്ന വസ്തുത തീർത്തും ലജ്ജാകരമാണ്. ഇത് ക്രൈസ്തവ മാധ്യമ രംഗത്തെ മൂല്യശോഷണം തന്നെ എന്നതിൽ തർക്കമില്ല. ഒട്ടുമിക്ക പ്രസ്ഥാനങ്ങളിലും പ്രശനങ്ങൾ ഇല്ലാതെയല്ല, അവർ അത് രഹസ്യമായി കൈകാര്യം ചെയുന്നതു കൊണ്ടു നാം അറിയാതെ പോകുന്നു എന്ന് മാത്രം.

ആരും 100% ‘പെർഫെക്റ്റ്’ അല്ല. ഒരുവൻ പാപം ചെയുന്നില്ല എന്ന് പറഞ്ഞാല്‍ അസത്യം പറയുന്നു എന്ന വചനം ചേർത്തു വായിച്ചുകൊണ്ടു “നിങ്ങളിൽ പാപം ഇല്ലാത്തവൻ കല്ലെറിയട്ടെ എന്ന ഗുരുമൊഴി ഓർക്കാം”

ഇന്നലകളിലെ തെറ്റുകൾക്ക് ദൈവത്തോട് കുറ്റം ഏറ്റുപറഞ്ഞിട്ടുണ്ടെങ്കിൽ, ഇന്ന് അവരെ വിധിപ്പാൻ നാം ആർ?

വീണവനെ നോക്കിയല്ല വീഴാതെ ഇതുവരെ നിലനിർത്തിയ ദൈവത്തെ നോക്കി യാത്ര ചെയ്യാം. ദൈവസഭയുടെ വ്യാപ്തിക്കായി നമ്മുക്ക് ഒന്നായി പ്രവർത്തിക്കാം.

വചനത്തിൽ നിന്ന്:
വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.
(2 തിമൊഥെയൊസ്: 4.2)

– ബിനു വടക്കുംചേരി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.