ഗിഹോൺ തിയോളജിക്കൽ സെമിനാരി  സെമിനാറും കൗൺസിലിംഗും

ഫുജൈറ: ഗിഹോൺ തിയോളജിക്കൽ സെമിനാരി ജനുവരി 20 ശനി  വൈകുന്നേരം ആറു മണി മുതൽ  മോട്ടിവേഷണൽ  സെമിനാറും,  കൗൺസിലിംഗും നടത്തും. ഫുജൈറ അൽ ഹേൽ ഗിഹോൺ ഐ. പി. സി. സഭാ ഹാളിൽ നടക്കുന്ന സെമിനാറിൽ മോട്ടിവേഷണൽ സ്‌പീക്കറും, കൗൺസിലറുമായ പാ. ജെഫി ഫിലിപ്പ്  ”മോട്ടിവേഷൻ ഇൻ ലൈഫ്” എന്ന വിഷയത്തിൽ സംസാരിക്കും.

post watermark60x60

ആത്മീയ, ഭൗതിക ജീവിത വിജയം ശരിയായ പ്രചോദനത്തിലൂടെ  കൈവരിക്കുന്നതിന് സഹായിക്കുന്നതാണ് സെമിനാർ. പേരെന്റ്സ് , വിദ്യാർഥികൾ എന്നിവരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന ചോദ്യോത്തരവേള ഉണ്ടായിരിക്കും.

ഗിഹോൺ തിയോളജിക്കൽ സെമിനാരി ഡയറക്ടർ പാ. എം.വി  സൈമൺ സെമിനാറിൽ  മോഡറേറ്ററായിരിക്കും. ഗിഹോൺ സെമിനാരി ചെയർമാൻ ഷാജി ഐക്കര, പ്രിൻസിപ്പൽ ഷിജു സാമുവേൽ, സ്റ്റുഡൻറ് മോണിറ്റർ ഡഗ്ളസ് ജോസഫ് എന്നിവർ പ്രസംഗിക്കും. പാ. റെജി ജോൺ പ്രാർത്ഥനക്ക് നേതൃത്വം  നൽകും

Download Our Android App | iOS App

-ADVERTISEMENT-

You might also like