പാസ്റ്റർ സാം ജോർജ് പത്തനാപുരം വീണ്ടും മാതൃകയായി

ആലപ്പുഴ: തൻ്റെ ഭൗതീക ജോലി കൊണ്ട് നേടിയ നന്മയുടെ ഒരു ഭാഗം പ്രസ്ഥാനത്തിന് വേണ്ടി ദാനമായി പാസ്റ്റർ സാം ജോർജ് പത്തനാപുരം നൽകി മാതൃകയായി.

ആലപ്പുഴ പട്ടണത്തിൽ തിരുവമ്പാടിയിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 60 ലക്ഷം രൂപ മതിപ്പ് വില വരുന്ന 20 സെന്റ് സ്ഥലത്തിൽ 13 സെന്റ് ദാനമായി ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്ററിന് ദാനമായി നൽകി.

ഇതിന് മുൻപ് ഏകദേശം 45 സെൻറ്റോളം സ്ഥലം പത്തനാപുരത്ത് ഹാൾ നിർമ്മാണത്തിനും ഭവനമില്ലാത്തവർക്കുമായി ദാനമായി നൽകുകയുണ്ടായി. കൂടാതെ കർണാടക, വടക്കേ ഇന്ത്യ എന്നിവിടങ്ങളിൽ തൻ്റെ പേരിൽ ഉള്ള സ്ഥലങ്ങൾ ദാനം നൽകി എന്നുള്ള വസ്തുതയും ഏവർക്കും അറിവുള്ളതാണ്.

post watermark60x60

ഇപ്പോൾ താൻ പൂർണ്ണ സമയ ശുശ്രൂഷകനായി സേവനം ചെയ്യുന്നു. അദ്ദേഹത്തെ പോലെ മാതൃക ഉള്ള ദൈവദാസന്മാർ ദൈവസഭയുടെ നേതൃത്വത്തിൽ കടന്നു വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആലപ്പുഴ വെസ്റ്റ് സെന്റര് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

പാസ്റ്റർ സാം ജോർജ് ജോർജിൻറെ ഈ പ്രവർത്തിയെ ക്രൈസ്തവ എഴുത്തുപുരയും അഭിനന്ദിക്കുന്നു.

ക്രൈസ്തവ എഴുത്തുപുര ദുബായ് ടീം പാസ്റ്റർ സാം ജോർജ് പത്തനാപുരവുമായി നേരത്തെ നടത്തിയ അഭിമുഖം കാണാം :

-ADVERTISEMENT-

-ADVERTISEMENT-

You might also like