യു.എ.ഇ ICPF ക്യാമ്പിന് അനുഗ്രഹ സമാപ്തി

ഷാർജ യൂണിയൻ ചർച്ചിൽ വെച്ചു നടത്തിയ ഇരുപത്തിയഞ്ചാമത് യു.എ.ഇ റീജിയണൽ ഐ.സി.പി.എഫ്‌ വാർഷിക ക്യാമ്പ് സമാപിച്ചു. യു.എ.ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നുമായി ആയിരത്തി ഇരുനൂറിലേറെ കുട്ടികൾ പങ്കെടുത്ത ഈ ക്യാമ്പ് യു.എ.ഇ ലെ ഏറ്റവും വലിയ വിദ്യാർത്ഥി ക്യാമ്പായി മാറി. സീനിയേർസിനായി യൂത്ത് എറൈസ് എന്നും കിഡ്‌സിനായി കിഡ്സ് എറൈസ് എന്നും രണ്ടു വിഭാവങ്ങളിലായിട്ടായിരുന്നു ക്യാമ്പ്‌ നടത്തിയത്.

ഷാർജ ഐ.സി.പി.എഫ് പാട്രൻ ഡോ. വിൽസൺ ജോസഫ് (ഐ.പി.സി വൈസ് പ്രസിഡന്റ്) ഉത്ഘാടനം ചെയ്ത ക്യാമ്പിൽ പാസറ്റർമാരായ ബെൻസ് എബ്രഹാം, മോൻസി എം ജോൺ, ബിനു എൻ കോവൂർ എന്നിവർ പ്രാർത്ഥിച്ചു. യു.എ.ഇ കോർഡിനേറ്റർ സന്തോഷ് ഈപ്പന്റെ നേതൃത്വത്തിൽ ഷാർജ ഐ.സി.പി.എഫ് ചാപ്റ്റർ ക്യാമ്പിനു നേതൃത്വം നൽകി. ബിനു എൻ ജോയ് (വൈസ് പ്രസിഡന്റ്, ഐ.സി.പി.എഫ് ഷാർജ) എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. ജയ്സൻ ജോസഫ് (പാട്രൻ, ഐ.സി.പി.എഫ് ഷാർജ), വിൽസൻ കുരിക്കാട്ടിൽ(ട്രഷറാർ, (ഐ.സി.പി.എഫ് ഷാർജ), അസറിയ മാത്യു (പ്രസിഡന്റ്, ഐ.സി.പി.എഫ് ദുബായ്), ഡഗ്ളസ് ജോസഫ് (പ്രസിഡന്റ്, ഐ.സി.പി.എഫ് ഫുജൈറ), സജി വർഗ്ഗീസ് (സെക്രെട്ടറി, അബു ദാബി), ബോബൻ ജോർജ്ജ്(പ്രസിഡന്റ്, ഉമ്മൽ ക്വയ്‌ൻ) എന്നിവർ ആശംസകൾ നേരുകയും ചെയ്തു. ഷാർജ യൂണിയൻ ചർച്ച് ചെയർമാൻ പി. സി ബേബികുട്ടി, ഡോ. കെ. ഒ മാത്യു(ഓവർസിയർ, ചർച്ച് ഓഫ്‌ ഗോഡ്, യൂ. എ.ഇ) എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

സോഷ്യൽ മീഡിയ, മൊബൈൽ, കമ്പ്യൂട്ടർ എന്നിവയ്ക്ക് അടിമപ്പെട്ടു ലക്ഷ്യബോധം നഷ്ടപ്പെടുന്ന ഈ പുതുതലമുറയിൽ മിഷൻ എക്‌സ്ഫിൽ എന്ന തീമിനെ ആസ്പദമാക്കി യുവജനങ്ങൾക്ക് പുത്തൻ ഉണർവും, ഉന്മേഷവും നൽകുന്ന വിവിധ സെഷനുകൾ നടക്കുകയും ചെയ്തു. അനേക യുവതീയുവാക്കൾ ക്രിസ്തുവിനായി തങ്ങളുടെ ഹൃദയം സമർപ്പിക്കയും ഒരു പുതിയ തീരുമാനത്തിലേക്ക് നയിക്കുകയും ചെയ്‌തു. ഇവാ: ജോർജ്ജ് എബനേസർ, മഞ്ജു ജോർജ്ജ്(ബിയോൻഡ് ബാറിയേഴ്‌സ്, ബാംഗ്ലൂർ) എന്നിവർ യുവതീയുവാക്കൾക്കായി വിവിധ സെഷനുകൾ എടുക്കുകയും, ആത്മീക, ഭൗതീക മേഖലയിൽ പുത്തൻ ഉണർവോടെ മുന്നോട്ടു പോകുവാൻ പ്രബുദ്ധരാക്കുകയും ചെയ്തു. ബ്രദർ സാം ജോൺ (എക്സോഡെസ്, കൊച്ചി), ഐ. സി. പി. എഫ് സ്റ്റുഡന്റ്സ് കൗണ്സില്മാരായ ബിബിൻ ഭക്തവത്സലൻ, എൽവിൻ ഗേർസിം എന്നിവർ വർഷിപ്പിനു നേതൃത്വം നൽകി. മേക്കർ ഫൺ ഫാക്ടറി (ക്രിയേറ്റഡ് ബൈ ഗോഡ് ബിൽറ്റ് ഫോർ എ പർപസ്സ്) എന്ന തീമിനെ ആസ്പദമാക്കി റവ: പാറ്റേഴ്സൻ (ചൈൽഡ് ഫോക്കസ് ഇന്റർനാഷണൽ, ബാംഗളൂർ) കിഡ്‌സിനെ വിവിധ ഗ്രൂപ്പുകളായി തരം തിരിച്ചു അറുപതിൽ പരം‌ അധ്യാപകരുടെ സഹായത്തോടെ വിവിധ ക്ലാസ്സുകൾ എടുക്കുകയും ചെയ്തു. നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ക്രിസ്തുവിൽ അടിസ്ഥാനമുള്ളവരാക്കി വളരുവാൻ സഹായിക്കുന്നതായിരുന്നു അവ. സിസ്റ്റർ ജെറിന സന്തോഷ് കിഡ്സ് അധ്യാപകർക്കും, ഐ. സി. പി.എഫ്‌ സഹോദരിമാരുടെ പ്രാർത്ഥന കൂട്ടായ്മക്ക് സിസ്റ്റർ ലൗലി ജെയ്സണും നേതൃത്വം നൽകി.

കഴിഞ്ഞ കാൽനൂറ്റാണ്ട് കാലം പൂർത്തിയാക്കിയ യു.എ.ഇ ഐ.സി.പി.എഫിൽ സജീവ അംഗങ്ങളായ ഡോ. കെ.ഒ മാത്യു, ജേക്കബ് റ്റി വർഗ്ഗീസ്, പാസ്റ്റർ സാൽമോൻ തോമസ് എന്നിവരെ മെമന്റോ നൽകി ആദരിക്കയും ചെയ്തു. അബു ദാബി ഐ. സി. പി. എഫിനെ പ്രതിനിധികരിച്ചു പാസ്റ്റർ വില്യംസ്, റാസ്‌ അൽ ഖൈമ ഐ. സി. പി. എഫിനെ പ്രതിനിധികരിച്ചു പ്രസിഡന്റ് ബിനോയ് കുര്യൻ, അൽ ഐനെ പ്രതിനിധികരിച്ചു പ്രസിഡന്റ് തോമസ് മാത്യു, സെക്രട്ടറി സുജ മല്ലിശ്ശേരി എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.