സുവർണ്ണ ജൂബിലി നിറവിൽ ന്യുയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സ്തോത്ര ശുശ്രൂഷ ഡിസംബർ 30ന്

ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യ മലയാളി പെന്തക്കോസ്ത് സഭയും ഐ. പി. സി നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയനിലെ പ്രമുഖ സഭയുമായ ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി വളർച്ചയുടെ അമ്പതാം വർഷത്തിൽ പ്രവേശിച്ചിരിക്കുന്ന.ഡിസംബർ 30 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് സുവർണ്ണ ജൂബിലി സ്തോത്ര ശുശ്രൂഷ സഭാങ്കണത്തിൽ നടത്തപ്പെടും. സഭ ശുശ്രൂഷകൻ റവ. ഡോ. വിൽസൻ വർക്കി അദ്ധ്യക്ഷത വഹിക്കും. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം എന്നിവർ സമ്മേളനത്തിൽ പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തുന്നതയിരിക്കും. റീജിയൻ ഭാരവാഹികളും വിവിധ സഭകളുടെ ശുശ്രൂഷകന്മാരും വിശ്വാസ പ്രതിനിധികളും സ്തോത്ര ശുശ്രൂഷയിൽ സംബദ്ധിക്കും.

post watermark60x60

ബ്രദർ സാം തോമസ് ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്ന എഡിറ്റോറിയൽ സമിതിയുടെ ചുമതലയിൽ, സഭയുടെ കഴിഞ്ഞ 50 വർഷത്തെ ചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കുന്ന “ഫുട് പ്രിന്റസ് ” എന്ന സുവനിറിന്റെ പ്രകാശനവും ജൂബിലി സമ്മേളനത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കും.

അറുപതുകളുടെ അവസാനത്തിൽ മലങ്കരയുടെ മണ്ണിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്ത ചുരുക്കം ചില ദൈവ മക്കളുടെ ശ്രമഫലമായി സ്വന്ത ഭാഷയിൽ ദൈവത്തെ ആരാധിക്കുവാനായി ആരംഭിച്ച കൂടിവരവാണ് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി എന്ന ഔദ്യോഗിക പേരിൽ ഇന്ന് അറിയപ്പെടുന്ന അമേരിക്കയിലെ ആദ്യത്തെ മലയാളി പെന്തക്കോസ്ത് സഭ. പാസ്റ്റർമാരായ അച്ചോയി മാത്യു, എ.സി. ജോൺ, എം.എസ് സാമുവേൽ, ഉമ്മൻ ഏബ്രഹാം, കെ. വി. കുര്യൻ, ജോൺ ദാനിയേൽ, തോമസ്. വി കോശി, പി. ബി തോമസ്, ആന്റണി വി. റോക്കി, സാമുവേൽ ജോൺ തുടങ്ങിയവർ വിവിധ കാലഘട്ടങ്ങളിൽ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയിൽ ശുശ്രൂഷകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Download Our Android App | iOS App

അഞ്ച് പതിറ്റാണ്ടുകൾ ന്യൂയോർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടിവന്നിരുന്ന സഭ 2015 മുതൽ ലോങ്ങ് ഐലണ്ടിൽ ലെവി ടൌൺ എന്ന പട്ടണത്തിൽ സ്വന്തമായി വാങ്ങിയ വിസ്തൃതമായ മൂന്ന് ഏക്കർ സ്ഥലത്ത് ദൈവ നാമ മഹത്വത്തിനായി നിലകൊണ്ടുവരുന്നു. നൂറിൽപരം കുടുംബങ്ങളിൽ നിന്നായി മൂന്നൂറിലധികം വിശ്വാസികൾ സജീവ അംഗങ്ങളായിട്ടുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ സീനിയർ ശുശ്രൂഷകനായി റവ. ഡോ. വിൽസൺ വർക്കിയും സെക്രട്ടറിയായി പി.എ.സാമുവേലും, ട്രഷററായി സാം ജോണും പ്രവർത്തിച്ചുവരുന്നു.

ജൂബിലിയോടനുബദ്ധിച്ച് വിവിധ ജീവകാരുണ്യ പ്രേക്ഷിത പ്രവർത്തന പദ്ധതികൾ നടത്തുവാൻ സഭാ കൗൺസിൽ തീരുമാനിച്ചതായി കൺവീനർ സാം തോമസ് അറിയിച്ചു.

ജൂബിലി കമ്മറ്റി അംഗങ്ങളായി റവ. ഡോ. വിൽസൺ വർക്കി, പി.എ.സാമുവേൽ, സാം ജോൺ, സാം തോമസ്, ജോർജ്.വി.ഏബ്രഹാം, ജേക്കബ് അലക്സാണ്ടർ, തോമസ് കുര്യൻ, സൂസൻ ജോർജ്, ഷെറിൻ കോശി എന്നിവരും റവ. മൈക്കിൾ ജോൺസൺ, റവ.കെ.ഇ ഈപ്പൻ, ബ്രദർ കുര്യൻ തോമസ് എന്നിവർ അഡ്വൈസറി ബോർഡംഗങ്ങളായും പ്രവർത്തിച്ചു വരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like