YPE സംസ്ഥാന ക്യാമ്പിന് ഇന്ന് തുടക്കം

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യുവജന സംഘടനയായ വൈ. പി. ഈ ജനറൽ ക്യാമ്പ് ഇന്നു വൈകുന്നേരം മുതൽ 27 വരെ തീയതികളിൽ ചെങ്ങന്നൂർ പുത്തൻകാവ് SBS ക്യാമ്പ് സെന്ററിൽ നടത്തപ്പെടും.

“സ്ഥിരതയോടെ ഓടുക ” എന്നതാണ് ചിന്താവിഷയം.

വൈ. പി. ഈ സ്റ്റേറ്റ് സെക്രട്ടറി ബ്ര. മാത്യു ബേബിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് പാസ്റ്റർ എ.റ്റി.ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ഓവർസിയർ റവ. സി. സി.തോമസ് മുഖ്യസന്ദേശം നൽകും.

വ്യത്യസ്തവും ആത്മീയതലത്തിൽ യുവജനങ്ങളെ നയിക്കുവാൻ കഴിയുന്ന അനുഗ്രഹീത പ്രഭാഷകർ ഈ ക്യാമ്പിൽ ക്ലാസുകൾ നയിക്കും. ഡോ. ബ്ലസൻ മേമനയുടെ നേതൃത്വത്തിൽ അനുഗ്രഹീത ആരാധനയും നടക്കും.

ക്രൈസ്തവ എഴുത്തുപുര ഈ ക്യാമ്പിന്റെ ഔദ്യോഗിക മീഡിയാ ആയി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.