പാസ്റ്റർ സാജൻ ജോർജ്ജിന്റെ സംസ്‍കാരം നാളെ‌ തിരുവല്ലയിൽ

റോജി ഇലന്തൂർ

ഷാർജ / തലവടി: യൂ എ യിൽ ശുശ്രൂഷയോടുള്ള ബന്ധത്തിൽ സന്ദർശനാർത്ഥം കടന്നു പോവുകയും അവിടെ വച്ച് ഹൃദയാഘാതം മൂലം മരണമടയുകയും ചെയ്ത  നീരേറ്റുപുറം സ്വദേശി വടക്കേപ്പറമ്പിൽ വീട്ടിൽ പാസ്റ്റർ സാജൻ ജോർജിന്റെ സംസ്കാര ശുശ്രൂഷ നാളെ 12 മണിയോടെ തലവടി ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഇൻ ഇന്ത്യ (നാരകത്തറമുട്ട്‌‌ ജംഗ്ഷൻ) സഭയുടെ ഗ്രൗണ്ടിൽ ആരംഭിച്ച്‌, 12:30ന് പരുത്തുമ്പാറ ഫെയ്‌ത്ത്‌ ലീഡേർസ്‌ സഭയുടെ പ്രസിഡന്റ്‌ പാസ്റ്റർ. ഡാനിയൽ മാത്യു സംസ്കാരശുശ്രൂഷ തിരുവല്ല ഫെയ്‌ത്ത്‌ ലീഡേർസ്‌ ചർച്ച്‌ സെമിത്തേരിയിൽ നടത്തും.

ഭാര്യ: വിശാലകുമാരി, മക്കൾ : കെസിയ മറിയം സാജൻ, നിസ്സി സാറ സാജൻ.

ദരിദ്രരോടും യാചകരോടും സുവിശേഷം അറിയിച്ചുവന്ന പാസ്റ്റർ. സാജൻ ജോർജ്ജ്‌ ആലപ്പുഴ ജില്ലയിൽ കിടങ്ങറ എന്ന സ്ഥലത്ത്‌ അനേക എതിരുകളുടെ മധ്യത്തിൽ സ്വതന്ത്രമായി പ്രവർത്തിച്ചു വരികയായിരുന്നു. സ്വന്തമായി കയറിക്കിടക്കാൻ തന്റെ പെൺകുഞ്ഞുങ്ങൾക്ക്‌ ഒരു വീട്‌ എന്നത്‌ തന്റെ എന്നത്തേയും ഒരു സ്വപ്നമായിരുന്നു. ശുശ്രൂഷയോടുള്ള ബന്ധത്തിൽ തന്റെ ആദ്യ വിദേശ പര്യടനത്തിന്റെ ഇടയിലാണ് ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ ഉള്ള കുവൈറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ അഡ്മിറ്റാകുന്നത്‌. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം രാത്രി 9 മണിക്ക് താൻ പ്രിയം വച്ച അക്കരെനാട്ടിലേക്ക്‌ കടന്നു പോവുകയായിരുന്നു.

പാസ്റ്റർ സാജൻ ജോർജ്ജിന്റെ ഭൗതികശരീരത്തിന്റെ എംബാമിംഗ്‌ ഇന്ന് (2017 ഡിസംബർ 14, വ്യാഴാഴ്ച) ഉച്ചയ്ക്ക്‌ 2:30നു സോനാപൂരിൽ വച്ച് നടക്കും. അന്ത്യോപചാരം അർപ്പിക്കുവാൻ ഏവർക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. UPF ദുബായ് – ഷാർജ പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ്‌ എംബാമിങ്ങിനുശേഷം ഉള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും. തുടർന്ന്, ഇന്ന് രാത്രി 10 മണിയോടെ ഷാർജ വിമാനത്താവളത്തിൽ നിന്നും ഭൗതിക ശരീരം എയർ അറേബ്യ വിമാനത്തിൽ നാട്ടിൽ എത്തിക്കും.

സാമ്പത്തികമായി വളരെ അധികം പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ഈ കുടുംബത്തെ കണ്ടില്ലെന്നു നടിക്കാൻ ക്രിസ്തുവിന്റെ ആത്മാവുള്ള നമുക്കാവുമോ പ്രിയമുള്ളവരെ? പറക്കമുറ്റാത്ത‌ രണ്ടുപെണ്മക്കൾ ഉള്ള, സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഈ കുടുംബത്തിന് ‌നാം ചെയ്യുന്നത്‌ ഒന്നും തന്നെ ഒരിക്കലും കൂടി പോകില്ല‌. ഈ സമയത്ത് തന്റെ കുടുംബത്തിനു ലഭിക്കുന്ന കൈത്താങ്ങലുകൾ തന്റെ ശുശ്രൂഷയുടെ ഒരു പ്രതിഫലമായി ആ കുടുംബത്തിനു ലഭിച്ചാൽ സ്വർഗ്ഗം സന്തോഷിക്കും, മാത്രമല്ല സന്തോഷത്തോടെ കൊടുക്കുന്നവരെ ദൈവം അനുഗ്രഹിക്കുകയും ചെയ്യും.

സഹായിപ്പാൻ മനസ്സുള്ള സുമനസ്സുകൾക്ക്‌ പാസ്റ്റർ. സാജൻ ജോർജ്ജിന്റെ സഹധർമ്മിണിയുടെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.

Visala Kumari
Account Number 060901000012041
IFSC – IOBA0000609
Indian Oversees Bank
Neerettupuram

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.