തലസ്ഥാന നഗരിയിൽ “Hillsong” ആവേശത്തോടെ യുവസമൂഹം

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ ബാൻഡ് ആയ ഹിൽസോങ് ലണ്ടൻ 2017 ഡിസംബർ 16 ന് ശങ്കുമുഖം കടപ്പുറത്ത് സംഗീത  പരിപാടി  അവതരിപ്പിക്കുവാൻ എത്തിച്ചേരുന്നു. വിപുലമായ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.  ഇതിനോടകം വിവിധ സഭാ സംഘടനകളിലെ യുവജനങ്ങൾ ഈ പ്രോഗ്രാമിനായി പ്രവർത്തിക്കുകയും ഒത്തൊരുമിച്ച്‌ പ്രാർത്ഥിക്കുകയും ചെയ്തു വരുന്നു. The Movement, Y.P.C.A (Young People Christian Association) യുടെ ആഭിമുഖ്യത്തിൽ “സ്ത്രീ സംരക്ഷണത്തെ” മുൻനിർത്തി SAY NO TO VIOLENCE, YES TO MUSIC എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നു.

5 മണി മുതൽ നടക്കുന്ന ഈ പരിപാടിയിൽ ക്രൈസ്തവ ലോകത്തെ സഭാ നേതാക്കന്മാരും സംഗീത ലോകത്തെ പ്രതിഭകളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. തുടർന്ന് നടക്കുന്ന സംഗീത ആരാധനയ്ക്ക് ഹിൽസോങ് ലണ്ടൻ നേതൃത്വം നൽകുന്നു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും  വിവിധ ജില്ലകളിൽ നിന്നും ഒട്ടേറെ പേർ ഈ പരിപാടിക്ക് പങ്കെടുക്കുവാൻ വരും എന്ന് അറിയിച്ചിട്ടുണ്ട്. പ്രത്യേകം സീറ്റിങ്, പാർക്കിങ്, മറ്റു ക്രമീകരങ്ങൾക്കായും മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9892856918,  9526294345

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.