മതപരിവർത്തനം ആരോപിച്ചു യു. പി.യിൽ 7 പേരെ അറസ്റ്റ് ചെയ്തു

വാർത്ത : Persecution Relief

ന്യൂഡൽഹി : യു.പി യിലെ സുറിർ ഗ്രാമത്തിൽ നിന്നും കോട്ടയം സ്വദേശി സ്റ്റാൻലി ജേക്കബിനെയും കൂടെയുള്ള 6 സഹോദരന്മാരെയും മതപരിവർത്തനം നടത്തുന്നു എന്നു ആരോപിച്ചു അറസ്റ്റ് ചെയ്തു. ഗ്രാമത്തിൽ വെച്ചു അവരെ സുവിശേഷ വിരോധികൾ തടയുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും, മതപരിവർത്തനം നടത്തുന്നു എന്നു വ്യാജ പരാതി നൽകുകയും ചെയ്തതിനെ തുടർന്നാണ് പോലീസ് നടപടി. ഇതു വരെ പോലീസ് സ്റ്റേഷനിൽ നിന്നു വിട്ടയച്ചിട്ടില്ല എന്നാണ് ക്രൈസ്തവ എഴുത്തുപുര പ്രതിനിധികൾക്കു ലഭിച്ച വിവരം. യു. പി. യിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഈ സംഭവം. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സഭയുടെ യൂത്ത് പാസ്റ്റർ ആണ് സ്റ്റാൻലി ജേക്കബ്. ദൈവജനത്തിന്റെ ആത്മാർത്ഥമായ പ്രാർത്ഥനയെ ചോദിക്കുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.