എക്സൽ മിനിസ്ട്രീസ് അവൈക്ക് യുവജന ക്യാമ്പ് ഡിസംബർ 23-ന്

തിരുവനന്തപുരം: എക്സൽ മിനിസ്ട്രീസ് തിരുവനന്തപുരം ചാപ്റ്റർ ഒരുക്കുന്ന അവൈക്ക് 2017 ഏകദിന യുവജന ക്യാമ്പ് ഡിസംബർ 23-ാം തിയതി നെയ്യാറ്റിൻക്കര അമരവിള  ഗ്ലോബൽ റിവൈവൽ വർഷിപ്പ് സെന്ററിൽ വച്ച് നടക്കും… പാ. പി. എ ജെറാൾഡ് (സി.ജി.ഐ ഹോം മിഷൻ ഡയറക്ടർ) ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഈ കാലഘട്ടത്തിൽ യുവജനങ്ങളുടെ ഇടയിലും കുഞ്ഞുങ്ങളുടെ ഇടയിലും ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന  സ്പർജൻ കോവളം, അനിൽ ഇലന്തൂർ (ഡയറക്ടർ എക്സൽ മിനിസ്ട്രീസ്) എന്നിവർ ക്ലാസ്സുകൾ നയിക്കും… ബെൻസൻ വർഗ്ഗീസ് തോട്ടഭാഗത്തിന്റെ നേത്യത്വത്തിൽ എക്സൽ മ്യൂസിക് ബാൻറ് സംഗീത ശുശ്രുഷ നിർവ്വഹിക്കും. എക്സൽ മിനിസ്ട്രീസ് തിരുവനന്തപുരം ചാപ്റ്ററിന്റെ ഭാഗമായ സുമേഷ് സുകുമാരൻ, സനോജ് രാജ്, കിരൺകുമാർ, ലിജി സനോജ്, എന്നിവർ നേത്യത്വം നൽകുന്നു.

രജിസ്ട്രേഷൻ ഫീസ് 50 രൂപയാണ്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കുക 9567885774.

-Advertisement-

You might also like
Comments
Loading...